29 Nov 2023 11:23 AM GMT
Summary
ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡെക്‌സില്‍ 19 സ്ഥാനത്താണ് ഇപ്പോള്‍ ഗൗതം അദാനി
ലോക സമ്പന്നപ്പട്ടികയുടെ ആദ്യ 20 പേരില്‍ ഇടം നേടി ഗൗതം അദാനി.
ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡെക്‌സില്‍ 19 സ്ഥാനത്താണ് ഇപ്പോള്‍ ഗൗതം അദാനി.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നു ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ വിപണി മൂല്യം 1.33 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. ഇതാണു ഗൗതം അദാനിക്കു ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സിന്റെ സമ്പന്നപ്പട്ടികയില്‍ മുന്‍നിര സ്ഥാനം നേടാന്‍ സഹായകരമായത്.
പട്ടികയില്‍ ആദ്യസ്ഥാനത്തുള്ളത് ഇലോണ്‍ മസ്‌കാണ്. 228 ബില്യന്‍ ഡോളറാണ് മസ്‌ക്കിന്റെ ആസ്തി. ജെഫ് ബെസോസ് (177 ബില്യന്‍ ഡോളര്‍), ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ട് (167 ബില്യന്‍ ഡോളര്‍) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ഈ വര്‍ഷം ജനുവരിയില്‍ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയില്‍ വന്‍ ഇടിവാണുണ്ടായത്.
കഴിഞ്ഞ ദിവസം (2023 നവംബര്‍ 24) സുപ്രീം കോടതി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ ' വസ്തുതകളുടെ സത്യാവസ്ഥ ' എന്നു കണക്കാക്കാന്‍ സാധിക്കില്ലെന്നു പറയുകയുണ്ടായി. മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയുടെ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം.
കോടതി പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം 10 അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളും മുന്നേറി.