9 Feb 2024 11:11 AM GMT
Summary
- ഓരോഷെയറിനും നാലുരൂപ ഇടക്കാല ലാഭവിഹിതം
- സോള്‍വന്‍സി അനുപാതം മെച്ചപ്പെട്ടു
- ആസ്തികളില്‍ 12ശതമാനം വളര്‍ച്ച
ഡിസംബര്‍ 30ന് അവസാനിച്ച മൂന്നാം പാദത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷ്വറന്‍സ് കമ്പനി എല്‍ഐസിയുടെ അറ്റാദായം 49 ശതമാനം വര്‍ധിച്ച് 9,444 കോടി രൂപയിലെത്തി.
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിക്ക് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന അറ്റാദായം 6,334 കോടി രൂപ ആയിരുന്നുവെന്ന് എല്‍ഐസി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
അറ്റ പ്രീമിയം വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 1,17,017 കോടി രൂപയായി . ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 1,11,788 കോടി രൂപയായിരുന്നു.
2024 സാമ്പത്തിക വര്‍ഷത്തില്‍ 10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 4 രൂപ ഇടക്കാല ലാഭവിഹിതം ബോര്‍ഡ് എല്‍ഐസി അംഗീകരിച്ചു.
2022 ഡിസംബര്‍ അവസാനത്തെ 44.34 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍ഷുററുടെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തി (എയുഎം) 49.66 ലക്ഷം കോടിയായി വര്‍ധിച്ചു, 12ശതമാനം വളര്‍ച്ചയാണ് ഇവിടെ രേഖപ്പെടുത്തിയത്. അതേസമയം സോള്‍വന്‍സി അനുപാതം 2022 ഡിസംബര്‍ അവസാനത്തെ 1.85 മടങ്ങിനെ അപേക്ഷിച്ച് 1.93 ആയി മെച്ചപ്പെട്ടു.
2023 ഡിസംബറില്‍ അവസാനിച്ച ആദ്യ ഒമ്പത് മാസങ്ങളില്‍, എല്‍ഐസി 26,913 കോടി രൂപ ലാഭം രേഖപ്പെടുത്തി.
2022 ഡിസംബര്‍ 31-ന് അവസാനിച്ച ഒമ്പത് മാസത്തെ ലാഭം 22,970 കോടി രൂപയായിരുന്നു. 2023 ഡിസംബര്‍ 31 ന് അവസാനിച്ച ഒമ്പത് ഒമ്പത് മാസ കാലയളവിലെ മൊത്തം പ്രീമിയം വരുമാനം 3,22,776 കോടി രൂപയായിരുന്നു, മുന്‍ വര്‍ഷം 2022 ഡിസംബര്‍ 31 ന് അവസാനിച്ച ഒമ്പത് മാസ കാലയളവിലെ 3,42,244 കോടി രൂപയായിരുന്നു ഇത്.
ലൈഫ്, ഹെല്‍ത്ത്, ജനറല്‍ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്കായി ഏകജാലക ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം നല്‍കുന്നതിന് ഒന്നോ അതിലധികമോ സ്ഥാപനങ്ങളുമായി സംയുക്തമായി മെമ്മോറാണ്ടം സബ്സ്‌ക്രൈബുചെയ്യാനുള്ള കോര്‍പ്പറേഷന്റെ നിര്‍ദ്ദേശത്തിനും ബോര്‍ഡ് അംഗീകാരം നല്‍കി. പ്രസ്തുത കമ്പനിയുടെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിലേക്ക് സബ്സ്‌ക്രിപ്ഷന്‍ ചെയ്യുന്നതിന് ബോര്‍ഡിന്റെ സമ്മതം നല്‍കിയിട്ടുണ്ട്.