image

3 Feb 2023 7:49 AM GMT

Business

അദാനി ഗ്രൂപ്പ് സെക്യുരിറ്റികളുടെ മൂല്യം വെട്ടികുറച്ച് സിറ്റി ഗ്രൂപ്പും

Mohan Kakanadan

adani shares fpo lic owns 5 per cent stake
X

Summary

സ്വിറ്റ്സർലാൻഡ് ആസ്ഥാനമായുള്ള മറ്റൊരു ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ക്രെഡിറ്റ് സൂയിസും കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് കമ്പനികളുടെ ബോണ്ടുകൾ മാർജിൻ ലോണുകൾക്കുള്ള ഈടായി സ്വീകരിക്കുന്നത് നിർത്തിയിരുന്നു.


പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ സിറ്റി ഗ്രൂപ്പും അദാനി ഗ്രൂപ്പിന്റെ സെക്യുരിറ്റികളെ ഈടായി സ്വീകരിച്ചു കൊണ്ട് മാർജിൻ വായ്പകൾ നൽകുന്നത് നിർത്തിയതായി ബ്ലൂം ബർഗിന്റെ റിപ്പോർട്ട്.

ഇതിന്റെ ഭാഗമായി സിറ്റി ഗ്രൂപ്പിന്റെ വെൽത്ത് യുണിറ്റ് അദാനി ഗ്രൂപ്പിന്റെ സെക്യുരിറ്റികളുടെ വായ്പ മൂല്യം പൂജ്യമാക്കി കുറച്ചു. ഹിൻഡൻ ബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് സിറ്റി ഗ്രൂപ്പും പിൻമാറുന്നത്.

സ്വിറ്റ്സർലാൻഡ് ആസ്ഥാനമായുള്ള മറ്റൊരു ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ക്രെഡിറ്റ് സൂയിസും കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് കമ്പനികളുടെ ബോണ്ടുകൾ മാർജിൻ ലോണുകൾക്കുള്ള ഈടായി സ്വീകരിക്കുന്നത് നിർത്തിയിരുന്നു.

കമ്പനി അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ, അദാനി ഗ്രീൻ എനർജി, അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് മുതലായ കമ്പനികൾക്ക് ബാങ്ക് വായ്പ മൂല്യം പൂജ്യമാക്കി.

സ്റ്റോക്ക് കൃത്രിമത്വം, അക്കൗണ്ട് തട്ടിപ്പ് മുതലായ ആരോപണങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ടുള്ള ഹിൻഡൻബർഗ് റിസേർച്ചിന്റെ റിപ്പോർട്ടിന് പിന്നാലെ ദിനം പ്രതി അദാനി സാമ്രാജ്യത്തിന്റെ പുതിയ നഷ്ടങ്ങളുടെയും തകർച്ചയുടെയും കണക്കുകളാണ് വാർത്തകളിൽ നിറയുന്നത്. 20,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള എഫ് പിഒ പ്രഖ്യാപനത്തിനു പിന്നാലെയാണ് റിപ്പോർട്ടുമായി ഹിൻഡൻബർഗ് രംഗത്തെത്തിയത്.

തുടർന്ന് എഫ് പിഒയുമായി അദാനി എന്റർപ്രൈസ് മുന്നോട്ടു പോയെങ്കിലും പൂർത്തിയാക്കിയ എഫ് പിഒ റദ്ദാക്കിയതായി ഗൗതം അദാനി പ്രഖ്യാപിച്ചു. ഒരു വശത്ത് റിപ്പോർട്ടിന്റെ വസ്തുതയുമായി ബന്ധപെട്ടു കമ്പനികളും, ബാങ്കുകളും, സെബി അടക്കമുള്ള റെഗുലേറ്ററിയും പല തരത്തിലുള്ള നടപടികൾ സ്വീകരിക്കുമ്പോൾ, മറു വശത്ത് അദാനി ഗ്രൂപ്പ് പ്രതിസന്ധികളെ നേരിടുന്നതിനുള്ള മാർഗങ്ങളും സ്വീകരിക്കുന്നുണ്ട്.