23 Sep 2024 9:32 AM GMT
Summary
- ലോകത്തിലെ തന്നെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാക്കളാണ് ടിഎസ്എംസിയും സാംസംഗും
- ആഗോള ചിപ്പ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചിപ്പിന്റെ വില കുറയ്ക്കുകയുമാണ് ലക്ഷ്യം
ടി എസ് എം സിയും, സാംസംഗും യുഎഇയില്‍ ചിപ്പ് നിര്‍മ്മാണ ഫാക്ടറികള്‍ സ്ഥാപിക്കും. പദ്ധതിക്ക് 100 ബില്യണ്‍ ഡോളറിലധികം ചെലവ് വരുമെന്ന് കണക്കാക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാക്കളാണ് ടിഎസ്എംസിയും സാംസംഗും. ആഗോള ചിപ്പ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചിപ്പിന്റെ വില കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ടിഎസ്എംസിയിലെ ഉയര്‍ന്ന എക്സിക്യൂട്ടീവുകള്‍ യുഎഇ സന്ദര്‍ശിച്ചു. കമ്പനിയുടെ തായ്വാനിലെ അത്യാധുനിക പ്ലാന്റിനു സമാനമായ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. പദ്ധതിക്ക് യുഎഇ ധനസഹായം നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്..
സാംസംഗ് ഇലക്ട്രോണിക്സും യു എ യില്‍ പുതിയ ചിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കുകയാണ്. ഇതിന്റെ ഭാഗമായി സാംസംഗ് എക്്‌സിക്യൂട്ടീവുകള്‍ യു എ ഇ സന്ദര്‍ശിച്ചതായും, ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വാര്‍ത്തകളോട് സാംസംഗ് ഇതേവരെ പ്രതികരിച്ചിട്ടില്ല.