image

27 Sep 2023 8:59 AM GMT

Business

കൂടുതൽ ജോലിക്കാരെ പിരിച്ചു വിടാൻ ബൈജൂസ്

MyFin Desk

baijus faces series of setbacks depreciation process
X

Summary

  • 4000 - 5000 വരെ ജോലിക്കാരെ പിരിച്ചു വിടും
  • പുതിയ സിഇഒ അർജുൻ മോഹൻ സ്ഥാനമേറ്റെടുത്തതിന് ശേഷം തൊട്ടു പിന്നാലെയാണ് നടപടി


വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ മികച്ച സ്റ്റാർട്ടപ്പുകളിൽ ഒന്നായ ബൈജുസ് 4000 - 5000 വരെ ജോലിക്കാരെ പിരിച്ചു വിടാനുള്ള നടപടികൾ തുടങ്ങുന്നു. പുതിയ സിഇഒ അർജുൻ മോഹൻ സ്ഥാനമേറ്റതിനെ തുടർന്ന് നടത്താനുദ്ദേശിക്കുന്ന പുനക്രമീകരണത്തിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍

ബൈജൂസിന്റെ അനുബന്ധസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജോലിക്കാരെ ആണ് ഈ നടപടികൾ ബാധിക്കുക. കരാർ ജോലിക്കാർ ഉൾപ്പെടെ ഏതാണ്ട് 19 ,000 ആളുകൾ ആണ് ഇവിടെ ജോലി ചെയ്യുന്നത്. സ്ഥാപനത്തിലെ ജോലിക്കാരുടെ എണ്ണം 15 ,000 ആയി കുറയ്ക്കുകയാണ് ലക്ഷ്യം. എന്നാൽ ആകാശ് ഉൾപ്പെടെ മറ്റു അനുബന്ധ സ്ഥാപനങ്ങളില്‍ പിരിച്ചുവിടലുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകള്‍.

പുതിയ സി ഇ ഒ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചിക്കുകയും നടപടികളെ ക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. നടപടികള്‍ അടുത്തയാഴ്ച മുതല്‍ നടപ്പില്‍ വരുമെന്നാണ് കരുതുന്നത്.

കമ്പനിയുടെ വില്പന, വിപണനം തുടങ്ങി വിവിധ മേഖലകളെ പിരിച്ചു വിടൽ നടപടി ബാധിക്കും. ബൈജൂസ് ഗ്രൂപ്പിലെ കമ്പനികളിലെ ജീവനക്കാരുടെ എണ്ണം 2022 ഡിസംബറിൽ 50,000 ആയിരുന്നത് ഇപ്പോൾ 37,000 ആയി കുറഞ്ഞു. പത്തൊമ്പതോളം മേഖലാ ഓഫീസുകൾ ഉണ്ടായിരുന്ന കമ്പനി ഇനി നാലോ അഞ്ചോ സ്ഥലങ്ങളിൽ മാത്രമാണ് ഓഫീസുകൾപ്രവർത്തിപ്പിക്കുക. എഡ് ടെക് കമ്പനി കടുത്ത പണലഭ്യത നേരിടുന്ന സമയത്താണ് ഈ നടപടി ആരംഭിക്കുന്നത്. മുമ്പും സ്ഥാപനം ഇത്തരത്തിൽ പിരിച്ചു വിടൽ നടത്തിയിരുന്നു. കടബാധ്യത ഉള്ള ബൈജൂസ് കൂടുതൽ പണ ലഭ്യതക്കുള്ള മാർഗങ്ങൾ ആലോചിക്കുകയാണ്.