image

3 Feb 2023 10:50 AM IST

kerala

പേവിഷ വാക്‌സിന്‍ കേരളത്തില്‍ വികസിപ്പിക്കും, 5 കോടി വകയിരുത്തി: ആരോഗ്യ മേഖലയ്ക്ക് മികച്ച സംഭാവനയുമായി ബജറ്റ്

MyFin Desk

Kerala Budget 2023
X

Summary

  • കാച്ചിന്‍ കാന്‍സര്‍ സെന്ററിന് 14 കോടി രൂപ, മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി രൂപ, ആര്‍സിസിയ്ക്ക് 81 കോടി രൂപ, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി രൂപ എന്നിങ്ങനെ വകയിരുത്തി.


തിരുവനന്തപുരം: പേ വിഷത്തിനെതിരെ കേരളം ഓറല്‍ റാബീസ് വാക്‌സിന്‍ വികസിപ്പിക്കുമെന്നും ഇതിനായി 5 കോടി രൂപ അനുവദിച്ചുവെന്നും ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. കേരളത്തെ ഹെല്‍ത്ത് ഹബ് ആക്കാനുള്ള നീക്കങ്ങള്‍ക്ക് 30 കോടി രൂപ വകയിരുത്തി.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 95 കോടി രൂപ വകയിരുത്തി. കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 14 കോടി രൂപ, മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി രൂപ, ആര്‍സിസിയ്ക്ക് 81 കോടി രൂപ, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി രൂപ എന്നിങ്ങനെ വകയിരുത്തി. നേത്രാരോഗ്യത്തിന് നേര്‍ക്കാഴ്ച്ച പദ്ധതി നടപ്പാക്കുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍.

കാരുണ്യ പദ്ധതിയ്ക്ക് 574.5 കോടി രൂപ, ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 8.09 കോടി രൂപ, ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ക്ക് 75 കോടി രൂപ, തലശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കാന്‍ 10 കോടി രൂപ, കോഡിനാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ 5 കോടി രൂപ, ആരോഗ്യമേഖലയ്ക്ക് 2828.33 കോടി രൂപ എന്നിങ്ങനെ വകയിരുത്തി.