3 Feb 2023 4:13 AM
Summary
- കേരളം കടക്കെണിയിലല്ലെന്നും കൂടുതല്‍ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ടെന്നും മന്ത്രി.
തിരുവനന്തപുരം: ആഗോളമാന്ദ്യ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിലക്കയറ്റം നേരിടുന്നതിന് 2,000 കോടി രൂപ വകയിരുത്തുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. മേക്ക് ഇന്‍ കേരള പദ്ധതിയ്ക്കായി 100 കോടി വകയിരുത്തും. കേരളം കടക്കെണിയിലല്ലെന്നും കൂടുതല്‍ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ വകുപ്പുകള്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണമെന്നും, ഇതിന്റെ മേല്‍നോട്ടത്തിനായി ഐഎംജിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.