3 Feb 2023 6:43 AM GMT
സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ 15 ലക്ഷം രൂപയാക്കി; പ്രീമിയത്തിലും വര്‍ധന
MyFin Desk
Summary
- അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി ആക്‌സിഡന്റ് ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും ഉള്‍പ്പെടുത്തി അങ്കണം എന്ന പേരില്‍ പദ്ധതി തയാറാക്കും
തിരുവനന്തപുരം : സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കായി നിലവില്‍ ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കിയിട്ടുള്ള ജിപിഎഐഎസ് അപകട ഇന്‍ഷുറന്‍സ് പദ്ധതിയിലെ അപകടം മൂലമുള്ള മരണത്തിനുള്ള പരിരക്ഷ 10 ലക്ഷം രൂപയില്‍ നിന്നും 15 ലക്ഷം രൂപ വാഗദ്ത്ത തുകയായി ഉയര്‍ത്തും.
അല്ലാതെയുള്ള മരണത്തിന് സമാശ്വാസമായി 5 ലക്ഷം രൂപയുടെ അധിക പരിരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിനായി നിലവിലെ പ്രതിവര്‍ഷ പ്രീമിയം 500 രൂപയില്‍ നിന്നും 1000 രൂപയായി ഉയര്‍ത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ജിപിഎഐഎസ് പദ്ധതി പരിഷ്‌ക്കരിച്ച് ജീവന്‍ രക്ഷ എന്ന പുതിയ പദ്ധതിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി ആക്‌സിഡന്റ് ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും ഉള്‍പ്പെടുത്തി അങ്കണം എന്ന പേരില്‍ പദ്ധതി തയാറാക്കും. ഇതിന്റെ വാര്‍ഷിക പ്രീമിയം 360 രൂപ നിരക്കില്‍ അപകട മരണത്തിന് രണ്ട് ലക്ഷം രൂപയും, ആഥ്മഹത്യ അല്ലാതെയുള്ള മറ്റ് മരണങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടേയും പരിരക്ഷ 'അങ്കണം' പദ്ധതിയിലൂടെ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.