image

3 Feb 2023 4:23 AM GMT

kerala

കാര്‍ഷിക മേഖലയ്ക്കായി 971 കോടി രൂപ, കാര്‍ഷിക കര്‍മ്മ സേനയ്ക്ക് 8 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി

MyFin Desk

Kerala Budget 2023
X

Summary

  • കാര്‍ഷിക കര്‍മ്മ സേനാ പദ്ധതിയ്ക്കായി 8 കോടി രൂപ, ഫലവര്‍ഗകൃഷിയ്ക്ക് 18 കോടി രൂപ, നെല്‍കൃഷി വികസനത്തിന് 95 കോടി രൂപ എന്നിങ്ങനെ വകയിരുത്തി


തിരുവനന്തപുരം : റബര്‍ കര്‍ഷകരെ സഹായിക്കാന്‍ റബര്‍ കര്‍ഷകര്‍ക്കുള്ള സബ്സിഡി വിഹിതം 600 കോടിയാക്കി വര്‍ധിപ്പിച്ചുവെന്ന് മന്ത്രി കെ. എന്‍ ബാലഗോപാല്‍. ഗ്രഫീന്‍ ഉത്പാദനത്തിന് 10 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു. കൃഷി മേഖലയ്ക്കായി 971 കോടി രൂപയാണ് വകയിരുത്തിയത്.

കാര്‍ഷിക കര്‍മ്മ സേനാ പദ്ധതിയ്ക്കായി 8 കോടി രൂപ, ഫലവര്‍ഗകൃഷിയ്ക്ക് 18 കോടി രൂപ, നെല്‍കൃഷി വികസനത്തിന് 95 കോടി രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍ നിന്നും 34 രൂപയാക്കി.