image

7 Feb 2025 10:31 AM GMT

kerala

കൊല്ലത്തും കൊട്ടാരക്കരയിലും കണ്ണൂരും ഐ.ടി പാര്‍ക്കുകള്‍

MyFin Desk

it parks in kollam, kottarakkara and kannur
X

Summary

  • സര്‍ക്കാര്‍ ഭൂമിയിലാകും സ്ഥാപനങ്ങള്‍
  • കൊല്ലം നഗരത്തില്‍ 2025-26ല്‍ ആദ്യഘട്ട പാര്‍ക്ക് പൂര്‍ത്തീകരിക്കും
  • കണ്ണൂരിലെ പദ്ധതിക്കായി 293.22 കോടി രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ചു


കൊല്ലത്തും കൊട്ടാരക്കരയിലും കണ്ണൂരും ഐ.ടി പാര്‍ക്കുകള്‍. കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം 25 ഏക്കറില്‍ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഐടി പാര്‍ക്ക് സ്ഥാപിക്കുക.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേയോ ഭൂമിയില്‍ ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിക്കുക വഴി ലാഭകരമായ പ്രവര്‍ത്തനം നടത്താനാകുമെന്നും കിഫ്ബി വിഭാവനം ചെയ്യുന്ന റവന്യൂജനറേറ്റിങ് പദ്ധതികളുടെ ഭാഗമായാണ് ഇവ പ്രഖ്യാപിക്കുന്നതെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.

കൊല്ലം കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി പ്രയോജനപ്പെടുത്തി കൊല്ലം നഗരത്തില്‍ ഒരു ഐ.ടി. പാര്‍ക്ക് സ്ഥാപിക്കും. കിഫ്ബിയും കിന്‍ഫ്രയും കൊല്ലം കോര്‍പ്പറേഷനുമായി ഏര്‍പ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിക്ക് രൂപംനല്‍കുക. 2025-26ല്‍ ആദ്യഘട്ട പാര്‍ക്ക് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

കൊട്ടാരക്കരയിലെ രവിനഗറില്‍ സ്ഥിതിചെയ്യുന്ന കല്ലട ജനസേചന പദ്ധതി ക്യാമ്പസിലെ ഭൂമിയിലാണ് രണ്ടാമത്തെ ഐടി പാര്‍ക്ക് സ്ഥാപിക്കുക. 97370 ചതുരശ്ര അടി വിസ്തീര്‍ണത്തിലായിരിക്കും നിര്‍ദ്ദിഷ്ട ഐ.ടി. പാര്‍ക്ക്.

കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം 25 ഏക്കറിലാണ് ഐടി പാര്‍ക്ക് സ്ഥാപിക്കുക. ഇതിനായി 293.22 കോടി രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ചു. പദ്ധതിക്കുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.