image

7 Feb 2025 11:03 AM GMT

kerala

കാര്‍ഷിക അടിസ്ഥാന സൗകര്യവികസനം; 227 കോടി വകയിരുത്തി സര്‍ക്കാര്‍

MyFin Desk

government allocates rs 227 crore for agricultural infrastructure development
X

Summary

  • വിള പരിപാലനത്തിന് 535.9 കോടി
  • സമഗ്ര പച്ചക്കറി വികസനത്തിനായി 78.45 കോടി
  • നാളികേര വികസനത്തിനായി 73 കോടി


കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി ബജറ്റില്‍ 227.4 കോടി രൂപ അനുവദിച്ചു. കേന്ദ്ര സഹായമായി 115.5കോടി രൂപയും വകയിരുത്തി. കേരളത്തിലെ കാര്‍ഷിക മേഖല കഴിഞ്ഞ മൂന്നുവര്‍ഷമായി മെച്ചപ്പെട്ട വളര്‍ച്ചനിരാക്കാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

സമഗ്ര പച്ചക്കറി വികസന പദ്ധതിക്കായി 78.45 കോടി രൂപയും നാളികേര വികസനത്തിനായി 73 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സുഗന്ധവ്യഞ്ജനവിള പദ്ധതിവികസന തുക 4.6 കോടിയില്‍ നിന്നും 7.6 കോടി രൂപയായി വര്‍ധിപ്പിച്ചു.

വിള പരിപാലനത്തിന് 535.9 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സമഗ്രമായ നെല്ലു വികസന പദ്ധതി അടുത്ത വര്‍ഷത്തോടെ നടപ്പിലാക്കും. നെല്ലുവികസന പദ്ധതിക്കായിവിവിധ പദ്ധതികള്‍ സംയോജിപ്പിച്ചുക്കൊണ്ട് 150 കോടിയും അനുവദിച്ചു. ഇതില്‍ സുസ്ഥിര നെല്‍കൃഷി വികസനത്തിന്റെ ഉത്പാദനോപാദികളുള്‍ക്കുള്ള സഹായമായി ഹെക്ടറിന് 5500 രൂപ, നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് വയല്‍ സംരക്ഷണത്തിനായി ഹെക്ടറിന് 3000 രൂപ, തുടങ്ങി റോയല്‍റ്റി നല്‍കുന്നതിനുള്ള 80 കോടി ഉള്‍പ്പെടുന്നു.

കാര്‍ഷിക സര്‍വകലാശാലകളുടെ വികസനത്തിനായി 43 കോടി രൂപയും വകയിരുത്തി. ഇതില്‍ പുതിയ പദ്ധതികള്‍ക്കായി 21 കോടി രൂപ നീക്കിവെച്ചു. കേരളത്തെ ഉയര്‍ന്ന മൂല്യമുള്ള ഹോര്‍ട്ടികള്‍ച്ചര്‍ ഹബ്ബാക്കാന്‍ വിഭാവനം ചെയ്യുന്ന ഒരു പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും ഇതിനായി 30 കോടി വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.