image

7 Feb 2025 3:24 AM GMT

kerala

ജനപ്രിയ പദ്ധതികള്‍ ബജറ്റിലുണ്ടാകുമോ?

MyFin Desk

kn balagopal budget
X

Summary

  • രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്
  • നിരവധി ക്ഷേമ, വികസന പദ്ധതികള്‍ക്ക് സാധ്യതയുണ്ടെന്ന് ധനമന്ത്രിയുടെ പോസ്റ്റ്


കേരള ബജറ്റ് ഇന്ന് ഒന്‍പത് മണിക്ക് ആരംഭിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. ധനമന്ത്രി കെ എന്‍ രാജഗോപാലിന്റെ അഞ്ചാം ബജറ്റുംകൂടിയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

ബജറ്റില്‍ നിരവധി ക്ഷേമ, വികസന പദ്ധതികള്‍ക്ക് സാധ്യതയുണ്ടെന്ന് ധനമന്ത്രിയുടെ പോസ്റ്റ് പറയുന്നു. സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും പോസ്റ്റ് പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കുന്നതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയേറെ. സാമ്പത്തിക ഞെരുക്കത്തിന്റെ ഏറ്റവും ഗുരുതരമായ ഘട്ടത്തെ സംസ്ഥാനം അതിജീവിച്ചുതുടങ്ങിയതായി ധനമന്ത്രി. നാടിന്റെ ഭാവിക്കായി നിരവധി പദ്ധതികള്‍ ഉണ്ടാകുമെന്നും സൂചന.