image

7 Feb 2025 6:49 AM GMT

kerala

Kerala Budget 2025 : ഭൂനികുതി കുത്തനെ കൂട്ടി, 50 ശതമാനം വര്‍ധന

MyFin Desk

Kerala Budget 2025 : ഭൂനികുതി കുത്തനെ കൂട്ടി, 50 ശതമാനം വര്‍ധന
X

ഭൂനികുതി കുത്തനെ വര്‍ധിപ്പിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ ബജറ്റ് പ്രഖ്യാപനം. ഇതിലൂടെ 100 കോടി രൂപാ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

* പുതിയ കെ എസ് ആർ റ്റി സി ബസ്സുകൾ വാങ്ങാൻ 107 കോടി

* കോടതി ഫീസുകൾ വർദ്ധിപ്പിക്കും. ഇതിലൂടെ 150 കോടി വരുമാന വർദ്ധന പ്രതീക്ഷിക്കുന്നു

* സ്വകാര്യ ബസുകളുടെ നികുതി കുറച്ചു.കോൺട്രാകട് ഗ്യാരേജുകളുടെ നികുതി കൂട്ടി

* ഇലക്ട്രിക് വാഹന നികുതി പുന:ക്രമീകരിക്കും.

* റീ ബിൽഡ് കേരള പദ്ധതിയ്ക്കായി 1000 കോടി രൂപ വകയിരുത്തി

* ശുചിത്വ കേരളം പദ്ധതിയ്ക്ക്‌ 303 കോടി

* കാൻസർ ചികിത്സയ്ക്കായി 152.5 കോടി

* സൗജന്യ യൂണിഫോം പദ്ധതിക്ക് 150.34 കോടി