7 Feb 2025 3:26 PM IST
Summary
- ടൂറിസം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതാണ് പദ്ധതി
- ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തി
- ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പൈലറ്റ് പദ്ധതി നടപ്പാക്കും
ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് 'കെ ഹോംസ് പദ്ധതി' നടപ്പാക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു.
കേരളത്തില്‍ ആള്‍താമസമില്ലാത കിടക്കുന്ന വീടുകളുടെ സാധ്യതകള്‍ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍നിന്ന് നടത്തിപ്പു രീതികള്‍ സ്വീകരിച്ച് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് ഇത്.
വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും.ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി രൂപ വകയിരുത്തി.