5 Feb 2024 7:34 AM GMT
Summary
- മുന്‍ വര്‍ഷത്തേക്കാള്‍ 5 കോടി അധികമായി അനുവദിച്ചു
- 3 ലക്ഷം സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പുവരുത്തുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായാണ് പദ്ധതി
- കെ ലിഫ്റ്റ് എന്ന പേരില്‍ കുടുംബശ്രീയുടെ പേരില്‍ പ്രത്യേക ഉപജീവന പദ്ധതി
സ്ത്രീശാക്തീകരണം ലക്ഷ്യം വച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീക്കായി 265 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 5 കോടിയാണ് അധികമായി അനുവദിച്ചിരിക്കുന്നത്.
കെ ലിഫ്റ്റ് എന്ന പേരില്‍ കുടുംബശ്രീയുടെ പേരില്‍ പ്രത്യേക ഉപജീവന പദ്ധതി സംഘടിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. 3 ലക്ഷം സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പുവരുത്തുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായാണ് പദ്ധതി. സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ തുക, വിവിധ കേന്ദ്ര പദ്ധതികളുടെ വിഹിതം, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടുകള്‍, വിവിധ വായ്പാ പദ്ധതികള്‍ ഉള്‍പ്പെടെ ഏകദേശം 430 കോടി രൂപയുടെ ഉപജീവന പരിപാടികളാണ് കുടംബശ്രീയ്ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.