image

10 Jan 2023 5:00 AM

India

ബജറ്റില്‍ ടെക്സ്‌റ്റൈല്‍ മേഖലയിലെ നികുതിഘടന പരിഷ്‌കരിക്കാന്‍ സാധ്യത

MyFin Desk

tax in textiles sector
X

Summary

  • നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അസംസ്‌കൃത പരുത്തിയുടെ വില ബണ്ടിലിന് ഒരു ലക്ഷം രൂപയോളം എത്തിയിരുന്നു.


ഡെല്‍ഹി: പുതിയ കേന്ദ്ര ബജറ്റില്‍ ടെക്സ്‌റ്റൈല്‍ വ്യവസായ മേഖലയിലെ നികുതിഘടന പരിഷ്‌കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 200 കോടി ഡോളറിന്റെ വിപണിയായ വരുന്ന രാജ്യത്തെ അപ്പാരല്‍, ടെക്സ്‌റ്റൈല്‍ വ്യവസായ മേഖലയ്ക്ക് ഈ നീക്കം ആശ്വാസകരമാകുമെന്നും, രാജ്യത്തെ ടെക്സ്‌റ്റൈല്‍ ബിസിനസിന് പാശ്ചാത്യ വിപണികളിലെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അസംസ്‌കൃത പരുത്തിയുടെ വില ബണ്ടിലിന് ഒരു ലക്ഷം രൂപയോളം എത്തിയിരുന്നു. ഇത്തരത്തില്‍ പരുത്തിയുടെ വില ക്രമാതീതമായ ഉയരുന്ന സാഹചര്യത്തില്‍ ടെക്സ്റ്റൈല്‍ വ്യവസായ മേഖല സര്‍ക്കാരിനോട് ഇളവുകള്‍ക്കായി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ആഗോള തലത്തില്‍ ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ പരുത്തി നൂലിന്റെ കയറ്റുമതിയിലെക്കുറവും ഈ മേഖലയെ മോശമായി ബാധിച്ചു. പുതിയ സീസണ്‍ ആരംഭിക്കുന്നത് വരെ പരുത്തി വില ഉയര്‍ന്നു തന്നെ നില്‍ക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്.