1 Feb 2023 6:22 AM
India
ബജറ്റ് 2023-24: കരകൗശല തൊഴിലാളികള്‍ക്കായി പ്രത്യേക പദ്ധതി; ഗോത്ര വിഭാഗ സംരക്ഷണത്തിന് 15,000 കോടി രൂപ ലഭ്യമാക്കും
MyFin Desk
Summary
പ്രധാനമന്ത്രി വിശ്വ കര്‍മ്മ കൗശല്‍ സമ്മാന്‍ എന്ന പദ്ധതി ഉടന്‍
ഡെല്‍ഹി: പ്രധാനമന്ത്രി വിശ്വ കര്‍മ്മ കൗശല്‍ സമ്മാന്‍ എന്ന പദ്ധതി വഴി പരമ്പരാഗത കരകൗശല തൊഴിലാളികള്‍ക്കുള്ള സഹായ പാക്കേജ് വിഭാവനം ചെയ്തുവെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.
ഇത് എംഎസ്എംഇ മൂല്യ ശൃംഖലയുമായി സംയോജിപ്പിച്ച് അവരുടെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, സ്‌കെയില്‍, എത്തിച്ചേരല്‍ എന്നിവ മെച്ചപ്പെടുത്താന്‍ അവരെ പ്രാപ്തരാക്കും.
പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്, അടിസ്ഥാന സൗകര്യങ്ങളോടെപ്രത്യേക വികസന ദൗത്യം ആരംഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാന്‍ 15,000 കോടി രൂപ ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.