11 Jan 2023 5:14 AM GMT
ബജറ്റ് 2023-24 :ആദായ നികുതി സ്ലാബും ഒഴിവ് പരിധിയും പരിഷ്കരിക്കുമോ? പ്രതീക്ഷയോടെ ശമ്പളവരുമാനക്കാർ
MyFin Desk
Summary
ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 ഡി (ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം, 80 ഇ (വിദ്യാഭ്യാസ വായ്പ പലിശ) 24 ബി (ഭവന വായ്പാ പലിശ), 80 ഇഇഎ, 80 സി (പ്രിന്‍സിപ്പല്‍) എന്നിങ്ങനെ വിവിധ തരത്തിലുള്ള നികുതി ഒഴിവുപരിധികള്‍ ഉയര്‍ത്തുമെന്നാണ് ഒരു പ്രതീക്ഷ.
രാജ്യത്തെ നികുതിദായകരില്‍ സിംഹഭാഗം ശമ്പള വരുമാനക്കാരായതിനാല്‍ ഇക്കുറിയും ബജറ്റ് അവര്‍ക്ക് നിര്‍ണായകമാകും. ഡിസ്‌പോസിബിള്‍ ഇന്‍കത്തില്‍ വരാന്‍ സാധ്യതയുള്ള വര്‍ധനയിലൂടെ 2023 ലെ ബജറ്റ് ഇക്കൂട്ടരുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയുണ്ട്. ആദായ നികുതി ചട്ടങ്ങളില്‍ ഏറെ കാലമായി കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ജീവിത ചെലവിലെ കുതിച്ചുച്ചാട്ടം പരിഗണിച്ച് ഇതില്‍ ചില വിട്ടുവീഴ്ചകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
നികുതി ഒഴിവ്
ഒരു ഇടത്തട്ടുകാരനെ സംബന്ധിച്ച് ഇഎംഐ, കുടുംബ ചെലവ്, ബാധ്യതകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, യാത്ര എന്നി ചെലവുകള്‍ക്കായി കിട്ടുന്ന ശമ്പളം മാറ്റി വച്ച് കഴിഞ്ഞാല്‍ കൈയ്യില്‍ ഉണ്ടാവുക തുലോം തുച്ഛമാണ്. ഈ അവസരത്തിലാണ് പണപ്പെരുപ്പത്തിന്റെ തുടര്‍ച്ചയായി വര്‍ധിച്ചു വരുന്ന അധിക ചെലവ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സാധാരണക്കാരായ സ്ഥിര വരുമാനക്കാരുടെ ഡിസ്‌പോസിബിള്‍ ഇന്‍കം വര്‍ധിപ്പിക്കാനുള്ള വലിയ റിസ്‌ക് ഇല്ലാത്ത നടപടി എന്ന നിലയില്‍ നികുതി ഒഴിവ് പരിധി ഉയര്‍ത്തുമെന്ന് പ്രതീക്ഷയുണ്ട്.
ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 ഡി (ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം, 80 ഇ (വിദ്യാഭ്യാസ വായ്പ പലിശ) 24 ബി (ഭവന വായ്പാ പലിശ), 80 ഇഇഎ, 80 സി (പ്രിന്‍സിപ്പല്‍) എന്നിങ്ങനെ വിവിധ തരത്തിലുള്ള നികുതി ഒഴിവുപരിധികള്‍ ഉയര്‍ത്തുമെന്നാണ് ഒരു പ്രതീക്ഷ.
പലിശയിനത്തില്‍ 2.5 ലക്ഷം രൂപ വരെയും, പ്രിന്‍സിപ്പല്‍ ഇനത്തില്‍ 1.5 ലക്ഷം രൂപ വരെയുമാണ് നിലവിലെ നികുതി ഒഴിവ് പരിധി. ഈ പരിധി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. പരിധി ഉയര്‍ത്തിയാല്‍ സാധാരണക്കാര്‍ക്ക് വളരെയധികം പ്രയോജനപ്പെടും. മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്യത്തിലും ഇത്തരം പ്രതീക്ഷയുണ്ട്. നിലവില്‍ 25,000 രൂപ വരെയാണ് നികുതി ഒഴിവ് പരിധി. ഇത് 50,000 ആക്കി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. കോവിഡ് പോലുള്ള പ്രതിസന്ധികള്‍ മൂലം ചികിസ്ത ചെലവില്‍ കുതിച്ചു ചാട്ടമുണ്ടായി. മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപ വരെയാണ് നികുതി ഒഴിവ് പരിധി. ഇത് 75,000 ആക്കി ഉയര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു.
നികുതി സ്ലാബിലെ പരിഷ്‌കരണം
വലിയ തോതിലുള്ള പണപ്പെരുപ്പവും മറ്റു ഘടകങ്ങളും പരിഗണിക്കുമ്പോള്‍ ഇന്നത്തെ സാഹചര്യത്തില്‍ 5 -7 ലക്ഷം വരെ വാര്‍ഷിക വരുമാനം ഒരു അധിക തുകയല്ല. അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റത്തെ തടഞ്ഞു നിര്‍ത്തുമ്പോഴേക്കും പോക്കെറ്റ് കാലിയാകുന്ന അവസ്ഥയാണ്. അതിനാല്‍ ശമ്പള വരുമാനക്കാര്‍ പുതിയ നികുതി സ്ലാബില്‍ ഉറ്റുനോക്കുകയാണ്. നിലവില്‍ അഞ്ചു ലക്ഷം വരെ നികുതിക്ക് പുറത്താണ്.