1 Feb 2023 12:01 PM IST
ബജറ്റ് 2023-24: 740 ഏകലവ്യ സ്‌കൂളുകള്‍ 3 വര്‍ഷത്തിനകം; വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി, യുവാക്കള്‍ക്കായി സ്‌കില്‍ ഇന്ത്യ സെന്ററുകള്‍
MyFin Desk
Summary
3.5 ലക്ഷം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുന്ന 740 സ്‌കൂളുകളിലേക്ക് 38,800 അധ്യാപകരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും കേന്ദ്രം നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡെല്‍ഹി: അടുത്ത 3 വര്‍ഷത്തിനുള്ളില്‍ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ വരുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. 3.5 ലക്ഷം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുന്ന 740 സ്‌കൂളുകളിലേക്ക് 38,800 അധ്യാപകരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും കേന്ദ്രം നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് കാലയളവില്‍ പഠന സമയം നഷ്ടമായത് നികത്തുന്നതിന് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന 4.0 സര്‍ക്കാര്‍ ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. രാജ്യാന്തരതലത്തില്‍ അവസരങ്ങള്‍ നേടുന്നതിനായി യുവാക്കളില്‍ നൈപുണ്യ വികസനത്തിനായി വിവിധ സംസ്ഥാനങ്ങളിള്‍ 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.