1 Feb 2023 6:48 AM GMT
India
ബജറ്റ് 2023-24: റെയില്‍വേയ്ക്കായി 2.40 ലക്ഷം കോടി; വിവിധ മേഖലകളുടെ ഗതാഗത പുനരുജ്ജീവനത്തിനും 75,000 കോടി
MyFin Desk
Summary
50 അധിക വിമാനത്താവളങ്ങള്‍, ഹെലിപോര്‍ട്ടുകള്‍, വാട്ടര്‍ എയറോഡ്രോമുകള്‍, അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് സോണുകള്‍ എന്നിവ പുനരുജ്ജീവിപ്പിക്കും
ഡെല്‍ഹി: റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ മൂലധനവിഹിതം നല്‍കുമെന്നും ഇത് 2014 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9 ഇരട്ടിയാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.
50 അധിക വിമാനത്താവളങ്ങള്‍, ഹെലിപോര്‍ട്ടുകള്‍, വാട്ടര്‍ എയറോഡ്രോമുകള്‍, അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് സോണുകള്‍ എന്നിവ പുനരുജ്ജീവിപ്പിക്കും.
സ്റ്റീല്‍, തുറമുഖങ്ങള്‍, വളം, കല്‍ക്കരി, ഭക്ഷ്യധാന്യ മേഖലകളെ ലക്ഷ്യമിട്ടുള്ള 100 നിര്‍ണായക ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാ പ്രോജക്ടുകള്‍ക്കായി സ്വകാര്യ സ്രോതസ്സുകളില്‍ നിന്നുള്ള 15,000 കോടി ഉള്‍പ്പെടെ 75,000 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തിയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.