1 Feb 2023 6:07 AM GMT
India
ബജറ്റ് 2023-24: വരുന്നു 157 നഴ്‌സിംഗ് കോളേജുകള്‍, 2047 നകം വിളര്‍ച്ച പൂര്‍ണമായും തുടച്ചുനീക്കാനും പദ്ധതി
MyFin Desk
Summary
- 2047 ഓടെ സിക്കിള്‍ സെല്‍ അനീമിയ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
ഡെല്‍ഹി: 2015 മുതല്‍ സ്ഥാപിതമായ നിലവിലുള്ള 157 മെഡ് കോളേജുകള്‍ക്കൊപ്പം 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. 2047 ഓടെ സിക്കിള്‍ സെല്‍ അനീമിയ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
തിരഞ്ഞെടുത്ത ഐസിഎംആര്‍ ലാബുകളിലെ സൗകര്യങ്ങള്‍ പബ്ലിക് & പ്രൈവറ്റ് മെഡിക്കല്‍ സൗകര്യങ്ങളുടെ ഗവേഷണത്തിനായി ലഭ്യമാക്കും.
ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പുതിയ പദ്ധതിയ്ക്ക് സെന്റര്‍ ഓഫ് എക്‌സലന്‍സ് മേല്‍നോട്ടം നല്‍കുമെന്നും മന്ത്രി പറഞ്ഞു.