image

12 Oct 2022 12:04 AM

News

ഇന്ത്യയുടെ വളര്‍ച്ച അനുമാനം 6.8 % ആക്കി ഐഎംഎഫ്, ആഗോളമാന്ദ്യം ഉടനെന്ന് ജെപി മോര്‍ഗണ്‍

MyFin Desk

ഇന്ത്യയുടെ  വളര്‍ച്ച അനുമാനം 6.8 % ആക്കി ഐഎംഎഫ്, ആഗോളമാന്ദ്യം ഉടനെന്ന് ജെപി മോര്‍ഗണ്‍
X

Summary

  വാഷിംഗ്ടണ്‍: ആഗോള സാമ്പത്തിക വിപണിയെ സംബന്ധിച്ച് ഏറ്റവും മോശം അവസ്ഥ വരാനിരിക്കുന്നതെയുള്ളുവെന്ന് ഐഎംഎഫ്. സാമ്പത്തിക മാന്ദ്യം തുടരുമെന്നും, ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകുമെന്നും അഭിപ്രായപ്പെട്ട ഐഎംഎഫിന്റെ വാര്‍ഷിക സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ വളര്‍ച്ച 2022-23 ല്‍ 6.8 ശതമാനമായി കുറയുമെന്നും മുന്നറിയിപ്പ് നല്‍കി. ജൂലൈയില്‍ ഇന്ത്യയുടെ വളര്‍ച്ച അനുമാനം 7.4 ശതമാനമായിരുന്നു. ജനുവരിയില്‍ ഇത് 8.2 ശതമാനവും. 2022 ലെ ആഗോള സാമ്പത്തിക വളര്‍ച്ച അനുമാനം 3.2 ശതമാനമാണ്. എന്നാല്‍, അടുത്ത വര്‍ഷം ഇത് […]


വാഷിംഗ്ടണ്‍: ആഗോള സാമ്പത്തിക വിപണിയെ സംബന്ധിച്ച് ഏറ്റവും മോശം അവസ്ഥ വരാനിരിക്കുന്നതെയുള്ളുവെന്ന് ഐഎംഎഫ്. സാമ്പത്തിക മാന്ദ്യം തുടരുമെന്നും, ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകുമെന്നും അഭിപ്രായപ്പെട്ട ഐഎംഎഫിന്റെ വാര്‍ഷിക സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ വളര്‍ച്ച 2022-23 ല്‍ 6.8 ശതമാനമായി കുറയുമെന്നും മുന്നറിയിപ്പ് നല്‍കി. ജൂലൈയില്‍ ഇന്ത്യയുടെ വളര്‍ച്ച അനുമാനം 7.4 ശതമാനമായിരുന്നു. ജനുവരിയില്‍ ഇത് 8.2 ശതമാനവും. 2022 ലെ ആഗോള സാമ്പത്തിക വളര്‍ച്ച അനുമാനം 3.2 ശതമാനമാണ്. എന്നാല്‍, അടുത്ത വര്‍ഷം ഇത് 2.7 ശതമാനമായിരിക്കുമെന്നാണ് അനുമാനം. അതേ സമയം,അടുത്ത വര്‍ഷം മധ്യത്തോടെ ഗൗരവതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് യുഎസ്, ആഗോള സമ്പദ് വ്യവസ്ഥകള്‍ മാന്ദ്യത്തിലേക്ക് പോകുമെന്ന് ജെ പി മോര്‍ഗന്‍ ചേസ് ചീഫ് ജാമി ഡിമോണ്‍ സിഎന്‍ബിസി യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധി, പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത് രാജ്യങ്ങളുടെ നയ നിരക്കുകളിലെ കണക്കുകൂട്ടലുകള്‍ തകിടം മറിക്കുന്നത് എന്നിവയെല്ലാം പ്രതിസന്ധിയുണര്‍ത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ അമേരിക്ക, ചൈന, യൂറോ സോണ്‍ എന്നിവിടങ്ങളിലാണ് സാമ്പത്തിക മാന്ദ്യം ഏറ്റവുമധികം പ്രതിഫലിക്കുകയെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ഇന്ത്യയിലെ പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ ആര്‍ബിഐ സ്വീകരിക്കുന്ന കര്‍ശന പണ നയത്തെ ഐഎംഎഫ് പ്രതിനിധികള്‍ പ്രശംസിക്കുകയും ചെയ്തു.

പണപ്പെരുപ്പം ലക്ഷ്യംവെച്ചതിനേക്കാള്‍ ഉയര്‍ന്നതോടെയാണ് ആര്‍ബിഐ പണപ്പെരുപ്പത്തെ നേരിടാന്‍ പണനയം കര്‍ശനമാക്കിയത്. മേയ് മാസം മുതല്‍ കര്‍ശന പണനയ നിലപാടുകളാണ് ആര്‍ബിഐ സ്വീകരിക്കുന്നത്. ഇതുവരെ 190 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തിക്കഴിഞ്ഞു. പണപ്പെരുപ്പത്തെ ലക്ഷ്യത്തിലേക്ക് എത്തിക്കണമെങ്കില്‍ ഇനിയും നിരക്കുയര്‍ത്തല്‍ നടത്തേണ്ടതുണ്ടെന്നും ഐഎംഫിന്റെ മണിറ്ററി ആന്‍ഡ് കാപിറ്റല്‍ മാര്‍ക്കറ്റ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ഡിവിഷന്‍ ചീഫ് ഗ്രാസിയ പാസ്‌കല്‍ പറഞ്ഞു.

സാമ്പത്തിക സ്ഥിരതയുടെ കാര്യത്തില്‍, നേരത്തെ മുതല്‍ നിലനില്‍ക്കുന്ന ചില പോരായ്മകളുണ്ട്. പ്രത്യേകിച്ച് ബാങ്കിംഗ്, ബാങ്കേതര സംവിധാനത്തില്‍, ഇത് ഇപ്പോഴും ഒരു കാരണമായി തുടരകുകയാണ്. ഐഎംഎഫ് ഇന്ത്യയില്‍ കുറച്ചു നാളുകള്‍ക്കു മുമ്പ് ഫിനാന്‍ഷ്യല്‍ സെക്ടര്‍ അസെസ്മെന്റ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍, ചില പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും ഐഎംഫ് പ്രതിനിധികള്‍ പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് ഏഴ് ശതമാനത്തിനടുത്തായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ അഭിപ്രായപ്പെട്ടു.