26 July 2022 8:05 AM IST
Summary
തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളോ അവയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകളോ (എസ്പിവി) എടുക്കുന്ന കടം സര്‍ക്കാരിന്റെ കടമായി കണക്കാക്കരുതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനങ്ങളുടെ മൊത്തം കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി കേന്ദ്രം കൈക്കൊണ്ട ചില നടപടികളില്‍ ആശങ്ക ഉയര്‍ത്തിയ ബാലഗോപാല്‍, സ്റ്റാറ്റിയൂട്ടറി ബോഡികളും കമ്പനികളും പോലുള്ളവയുടെ ബാധ്യതകള്‍ സംസ്ഥാന കടത്തിന്റെ നിര്‍വചനത്തില്‍ വരുന്നില്ലെന്ന് വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങളുടെ കടവും സംസ്ഥാന […]
തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളോ അവയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകളോ (എസ്പിവി) എടുക്കുന്ന കടം സര്‍ക്കാരിന്റെ കടമായി കണക്കാക്കരുതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനങ്ങളുടെ മൊത്തം കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി കേന്ദ്രം കൈക്കൊണ്ട ചില നടപടികളില്‍ ആശങ്ക ഉയര്‍ത്തിയ ബാലഗോപാല്‍, സ്റ്റാറ്റിയൂട്ടറി ബോഡികളും കമ്പനികളും പോലുള്ളവയുടെ ബാധ്യതകള്‍ സംസ്ഥാന കടത്തിന്റെ നിര്‍വചനത്തില്‍ വരുന്നില്ലെന്ന് വ്യക്തമാക്കി.
ഇത്തരം സ്ഥാപനങ്ങളുടെ കടവും സംസ്ഥാന സര്‍ക്കാരിന്റെ കടവും സംയോജിപ്പിക്കുന്നത് ഭരണഘടനയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തില്‍ പറഞ്ഞിരുന്നു. ഭവനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുള്‍പ്പെടെ പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ക്കായി ചെലവഴിക്കുന്നതില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് കേരളം ഇപ്പോള്‍ നേരിടുന്നതെന്ന് ബാലഗോപാല്‍ കത്തില്‍ പറയുന്നു.
കേരളത്തിന് അവകാശപ്പെട്ട കാര്യമാണ് കേന്ദ്രം ഇല്ലാതാക്കുന്നത്. സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയെ ദുര്‍ബലപ്പെടുത്തുകയെന്നത് എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്. ഇക്കാര്യത്തില്‍ ഇതേ അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച് മുന്നോട്ട് പോകാമെന്ന നിലപാടാണ് കേരളത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.