15 July 2022 1:27 PM IST
Summary
ഒല ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തുടക്കത്തിന്റേതായ പല പ്രശ്നങ്ങളും ഉണ്ടെങ്കിലും, അവരുടെ ആധുനിക നിർമ്മാണ സൗകര്യങ്ങൾ കമ്പനിയെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ മികച്ച സ്ഥാപനമാക്കി നിലനിർത്തുന്നു. ഓഹരി വിപണിയുമായുള്ള ആശയ വിനിമയത്തിൽ കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കിയത് വാഹന ഗതാഗത രംഗത്ത്, പ്രത്യേകിച്ച് കാറുകളുടെയും, ഇരുചക്ര വാഹനങ്ങളുടെയും കാര്യത്തിൽ, വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുവെന്നാണ്. 2024 ൽ വ്യത്യസ്ത ശ്രേണിയിലുള്ള ഇരുചക്ര വാഹനങ്ങളും, പാസ്സഞ്ചർ വാഹനങ്ങളും നിരത്തിലിറക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ഒരു മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റുള്ള […]
ഒല ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തുടക്കത്തിന്റേതായ പല പ്രശ്നങ്ങളും ഉണ്ടെങ്കിലും, അവരുടെ ആധുനിക നിർമ്മാണ സൗകര്യങ്ങൾ കമ്പനിയെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ മികച്ച സ്ഥാപനമാക്കി നിലനിർത്തുന്നു. ഓഹരി വിപണിയുമായുള്ള ആശയ വിനിമയത്തിൽ കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കിയത് വാഹന ഗതാഗത രംഗത്ത്, പ്രത്യേകിച്ച് കാറുകളുടെയും, ഇരുചക്ര വാഹനങ്ങളുടെയും കാര്യത്തിൽ, വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുവെന്നാണ്. 2024 ൽ വ്യത്യസ്ത ശ്രേണിയിലുള്ള ഇരുചക്ര വാഹനങ്ങളും, പാസ്സഞ്ചർ വാഹനങ്ങളും നിരത്തിലിറക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
ഒരു മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്തമായി, ഒല രണ്ടു മേഖലകളിലും മുന്നേറ്റം നടത്താൻ വിപുലമായ പദ്ധതികൾ ആസൂത്രണം ചെയുന്നു.
ഒലയുടെ പ്ലാന്റ് ഉന്നത നിലവാരത്തിലുള്ള ഓട്ടോമേഷൻ സംവിധാനങ്ങളുള്ള ഒന്നാണെങ്കിലും, അതിനേക്കാളുപരി ശ്രദ്ധേയമാവുന്നത് ഇലക്ട്രിക് ഇരുചക്ര വിഭാഗത്തിൽ ഒന്നാമനാകാൻ ശേഷിയുള്ള സംവിധാനങ്ങൾ അവിടെ ക്രമീകരിച്ചിട്ടുണ്ട് എന്നതിലാണ്. "തുടക്കത്തിന്റേതായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും, ഞങ്ങൾ വിശ്വസിക്കുന്നത്, ഒല ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ ശക്തമായ നിലയിലാണ്. എന്നാൽ, ഇലക്ട്രിക് പാസ്സഞ്ചർ വാഹനങ്ങളുടെ മേഖലയിൽ കമ്പനിയുടെ ശേഷി വിലയിരുത്താൻ സമയമായിട്ടില്ല," മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസ്സ് അനലിസ്റ്റുകൾ കമ്പനിയുടെ ചെന്നൈ പ്ലാന്റ് സന്ദർശിച്ചതിനു ശേഷം പറഞ്ഞു. തുടക്കത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സോഫ്റ്റ് വെയർ അപ്ഗ്രേഡ് അടക്കമുള്ള കൃത്യമായ തിരുത്തൽ നടപടികളും ഒല സ്വീകരിച്ചിട്ടുണ്ട്.
ഒല ലക്ഷ്യമിടുന്നത് ഇലക്ട്രിക് കാറുകളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ആഗോള വിപണിയാണ്. ഇത് ഏകദേശം 155 മില്യൺ വാഹനങ്ങളും, ഒരു ട്രില്യൺ ഡോളർ മൂല്യവുമുള്ള വിപണിയാണ്. ഒരു 'വെർട്ടിക്കലി ഇന്റഗ്രേറ്റഡ് ടെക്നോളജി' സ്ഥാപനമായി വളരാനാണ് ഒല ലക്ഷ്യമിടുന്നത്.
കമ്പനിക്ക് ഇപ്പോൾ ഒരു പ്രീമിയം സ്കൂട്ടർ മാത്രമാണ് വിപണിയിലുള്ളതെങ്കിലും, സാധാരണക്കാരെ ലക്ഷ്യമിട്ട് മറ്റൊരു സ്കൂട്ടർ 2023 ലും, സ്പോർട്സ് സ്കൂട്ടർ 2024 ലും നിരത്തിലിറക്കാൻ പദ്ധതിയിടുന്നുണ്ട്. ഇലക്ട്രിക് പാസ്സഞ്ചർ വെഹിക്കിൾ 2024 ൽ പുറത്തിറക്കുകയാണ് ലക്ഷ്യം. ആദ്യത്തെ ഇലക്ട്രിക്ക് പാസ്സഞ്ചർ വെഹിക്കിൾ പ്രീമിയമാണെങ്കിലും, 2024-2027 ആകുമ്പോഴേക്കും മറ്റു വാഹനങ്ങളും നിരത്തിലിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.