image

5 July 2022 12:13 AM GMT

Automobile

പുതിയ ടയര്‍ മാനദണ്ഡങ്ങള്‍ ഉപഭോക്താക്കൾക്ക് മെച്ചം: അപ്പോളോ ടയേഴ്‌സ്

MyFin Desk

പുതിയ ടയര്‍ മാനദണ്ഡങ്ങള്‍ ഉപഭോക്താക്കൾക്ക് മെച്ചം: അപ്പോളോ ടയേഴ്‌സ്
X

Summary

ഡെല്‍ഹി: ടയറുകളുടെ റോളിംഗ് റെസിസ്റ്റന്‍സ്, വെറ്റ് ഗ്രിപ്പ്, റോളിംഗ് സൗണ്ട് എമിഷന്‍ എന്നിവ സംബന്ധിച്ച പുതിയ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അപ്പോളോ ടയേഴ്‌സ്. ഇത് ടയറുകള്‍ വാങ്ങാനുള്ള ഉപഭോക്താക്കളുടെ തീരുമാനത്തെ ഏറെ സഹായിക്കുമെന്നും കമ്പനി അറിയിച്ചു. ടയറിന്റെ റോളിംഗ് റെസിസ്റ്റന്‍സ് വാഹനത്തിന്റെ ഇന്ധനക്ഷമതയെ സ്വാധീനിക്കുന്നു, വെറ്റ് ഗ്രിപ്പ് നനഞ്ഞ സാഹചര്യങ്ങളില്‍ ടയറുകളുടെ ബ്രേക്കിംഗ് പ്രകടനത്തെ സ്വാധീനിക്കുകയും, വാഹന സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ടയറുകളും റോഡ് ഉപരിതലവും തമ്മിലുള്ള സമ്പര്‍ക്കത്തില്‍ […]


ഡെല്‍ഹി: ടയറുകളുടെ റോളിംഗ് റെസിസ്റ്റന്‍സ്, വെറ്റ് ഗ്രിപ്പ്, റോളിംഗ് സൗണ്ട് എമിഷന്‍ എന്നിവ സംബന്ധിച്ച പുതിയ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അപ്പോളോ ടയേഴ്‌സ്. ഇത് ടയറുകള്‍ വാങ്ങാനുള്ള ഉപഭോക്താക്കളുടെ തീരുമാനത്തെ ഏറെ സഹായിക്കുമെന്നും കമ്പനി അറിയിച്ചു.

ടയറിന്റെ റോളിംഗ് റെസിസ്റ്റന്‍സ് വാഹനത്തിന്റെ ഇന്ധനക്ഷമതയെ സ്വാധീനിക്കുന്നു, വെറ്റ് ഗ്രിപ്പ് നനഞ്ഞ സാഹചര്യങ്ങളില്‍ ടയറുകളുടെ ബ്രേക്കിംഗ് പ്രകടനത്തെ സ്വാധീനിക്കുകയും, വാഹന സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ടയറുകളും റോഡ് ഉപരിതലവും തമ്മിലുള്ള സമ്പര്‍ക്കത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന ശബ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടതാണ് റോളിംഗ് സൗണ്ട് എമിഷന്‍. കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര റോഡ്, ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

"ടയറുകളെക്കുറിച്ചുള്ള ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പ് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അത് ഉപയോക്താക്കള്‍ക്ക് പ്രയോജനകരമാകും. പുതിയ ടയറുകള്‍ വാങ്ങുമ്പോള്‍ പെര്‍ഫോമന്‍സ് പരാമീറ്ററുകള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും," അപ്പോളോ ടയേഴ്സ് പ്രസിഡന്റ് - ഏഷ്യാ പസഫിക്, മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക - സതീഷ് ശര്‍മ്മ പറഞ്ഞു.

ചില ശേഷിക്കുറവുകള്‍ ഉണ്ടെങ്കിലും, ഈ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ രാജ്യത്ത് ആവശ്യമായ ടെസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചറും ഗണ്യമായി ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം, നിലവിലുള്ള എല്ലാ ടയര്‍ ഡിസൈനുകളും അടുത്ത ഏപ്രില്‍ മുതല്‍ വെറ്റ് ഗ്രിപ്പ്, റോളിംഗ് റെസിസ്റ്റന്‍സ് മാനദണ്ഡങ്ങളും, അടുത്ത ജൂണ്‍ മുതല്‍ കുറഞ്ഞ റോളിംഗ് നോയിസ് സ്റ്റാന്‍ഡേര്‍ഡും പാലിക്കേണ്ടതുണ്ട്.

കൂടാതെ, ടയറുകള്‍ എഐഎസ് (ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ്) വ്യക്തമാക്കിയിരിക്കുന്നതുപോലെ, വെറ്റ് ഗ്രിപ്പ്, റോളിംഗ് റെസിസ്റ്റന്‍സ്, റോളിംഗ് സൗണ്ട് എമിഷന്‍ എന്നിവയുടെ രണ്ടാം ഘട്ട പരിധികളും പാലിക്കണം. ഈ നിയന്ത്രണങ്ങളോടെ, രാജ്യത്തെ ടയർ ഉൽപ്പാദനം യുഎന്‍ഇസിഇ (യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് കമ്മീഷന്‍ ഫോര്‍ യൂറോപ്പ്) മാനദണ്ഡങ്ങൾക്ക് യോജിച്ചതായിരിക്കും.