image

30 Jun 2022 12:21 AM GMT

Automobile

ടാറ്റാ മോട്ടോഴ്‌സി​ന്റെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക ഷോറൂം

Agencies

ടാറ്റാ മോട്ടോഴ്‌സി​ന്റെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക ഷോറൂം
X

Summary

ഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) പ്രത്യേക ഷോറൂം തയ്യാറാക്കാനുള്ള ആലോചനയുമായി മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക ഷോറൂം തയ്യാറാക്കാന്‍ പദ്ധതിയിടുന്ന കാര്‍ വ്യവസായത്തിലെ ആദ്യ കമ്പനിയാണ് ഇവര്‍. മാത്രമല്ല, ഇവി മേഖലയില്‍ 15,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയും കമ്പനിയ്ക്കുണ്ട്. നിലവില്‍ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് ടാറ്റാ മോട്ടോഴ്‌സ് വിപണിയിലെത്തിച്ചിട്ടുള്ളത്. അതിനാല്‍ ഒരു റീട്ടെയ്ല്‍ നെറ്റ്‌വര്‍ക്കിന്റെ അത്യാവശ്യം കണക്കാക്കുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വര്‍ധിക്കുമ്പോള്‍ ഈ മേഖല […]


ഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) പ്രത്യേക ഷോറൂം തയ്യാറാക്കാനുള്ള ആലോചനയുമായി മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക ഷോറൂം തയ്യാറാക്കാന്‍ പദ്ധതിയിടുന്ന കാര്‍ വ്യവസായത്തിലെ ആദ്യ കമ്പനിയാണ് ഇവര്‍. മാത്രമല്ല, ഇവി മേഖലയില്‍ 15,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയും കമ്പനിയ്ക്കുണ്ട്.

നിലവില്‍ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് ടാറ്റാ മോട്ടോഴ്‌സ് വിപണിയിലെത്തിച്ചിട്ടുള്ളത്. അതിനാല്‍ ഒരു റീട്ടെയ്ല്‍ നെറ്റ്‌വര്‍ക്കിന്റെ അത്യാവശ്യം കണക്കാക്കുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വര്‍ധിക്കുമ്പോള്‍ ഈ മേഖല ലാഭകരമാകുന്ന സാഹചര്യം ഉണ്ടാകും. അതിനാല്‍ ഇവയ്ക്ക് സ്വന്തമായി ഷോറൂമുകള്‍ വേണ്ടിവരുമെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെയും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെയും മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.

ടാറ്റ മോട്ടോഴ്സ് നിലവില്‍ നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവയും അവയുടെ സാമാനമായ വാഹനങ്ങളും പുറത്തിറക്കുന്നു. കൂടാതെ, ബജറ്റിലും പ്രീമിയം ഓഫറുകളിലും വാഹനങ്ങള്‍ കമ്പനി നിരത്തിലിറക്കുന്നുണ്ട്. ഇവയില്‍ പഞ്ച് ഇവി, ആള്‍ട്രോസ് ഇവി, സിയറ ഇവി എന്നിവയും അവിനിയയുടെയും കര്‍വ്വിന്റെയും അവസാന പതിപ്പുകളും ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുമായി ആളുകള്‍ ആഴത്തില്‍ പരിചിതരായിട്ടില്ല. ഇലക്ട്രിക് വാഹനങ്ങള്‍ അത്രകണ്ട് ആളുകളിലേയ്ക്ക് എത്താത്തതാണ് ഇതിന് കാരണം. അതിനാല്‍ തന്നെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കായി ടാറ്റ മോട്ടോഴ്സ് ഓണ്‍ലൈന്‍ വില്‍പ്പനയിലേയ്ക്ക് ചുവടുവയ്ക്കമ്പോഴും ഇലക്ട്രിക് കാര്‍ വില്‍പ്പന വേറിട്ട് നില്‍ക്കുന്നു.