image

23 Jun 2022 2:01 AM GMT

Lifestyle

ഇറക്കുമതി കൂടി; കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.2 ശതമാനമായി

Agencies

ഇറക്കുമതി കൂടി; കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.2 ശതമാനമായി
X

Summary

മുംബൈ: ചരക്കുകളുടെ ഉയര്‍ന്ന ഇറക്കുമതി മൂലമുണ്ടായ വലിയ വ്യാപാരക്കമ്മി രാജ്യത്തി​ന്റെ കറന്റ് അക്കൗണ്ടിനേയും കമ്മിയിലേക്ക് നയിച്ചു. 2021 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപിയുടെ 0.9 ശതമാനം മിച്ചത്തില്‍ നിന്ന്, 2022 ൽ ജിഡിപിയുടെ 1.2 ശതമാനം കമ്മിയിലേക്ക് കറന്റ് അക്കൗണ്ട് എത്തി. അതായത്, 2021 സാമ്പത്തിക വര്‍ഷം 24 ബില്യണ്‍ ഡോളർ മിച്ചത്തില്‍ നിന്ന്, 2022 സാമ്പത്തിക വര്‍ഷം 38.7 ബില്യണ്‍ ഡോളർ കമ്മിയിലേക്കെത്തിയതായി ആര്‍ബിഐ കണക്കുകള്‍ കാണിക്കുന്നു. പാദാടിസ്ഥാനത്തില്‍, 2022 മാര്‍ച്ച് പാദത്തില്‍, 2021 ഡിസംബര്‍ പാദത്തിലെ […]


മുംബൈ: ചരക്കുകളുടെ ഉയര്‍ന്ന ഇറക്കുമതി മൂലമുണ്ടായ വലിയ വ്യാപാരക്കമ്മി രാജ്യത്തി​ന്റെ കറന്റ് അക്കൗണ്ടിനേയും കമ്മിയിലേക്ക് നയിച്ചു. 2021 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപിയുടെ 0.9 ശതമാനം മിച്ചത്തില്‍ നിന്ന്, 2022 ൽ ജിഡിപിയുടെ 1.2 ശതമാനം കമ്മിയിലേക്ക് കറന്റ് അക്കൗണ്ട് എത്തി.

അതായത്, 2021 സാമ്പത്തിക വര്‍ഷം 24 ബില്യണ്‍ ഡോളർ മിച്ചത്തില്‍ നിന്ന്, 2022 സാമ്പത്തിക വര്‍ഷം 38.7 ബില്യണ്‍ ഡോളർ കമ്മിയിലേക്കെത്തിയതായി ആര്‍ബിഐ കണക്കുകള്‍ കാണിക്കുന്നു.

പാദാടിസ്ഥാനത്തില്‍, 2022 മാര്‍ച്ച് പാദത്തില്‍, 2021 ഡിസംബര്‍ പാദത്തിലെ 22.2 ബില്യണ്‍ ഡോളറില്‍ നിന്ന് (അല്ലെങ്കില്‍ ജിഡിപിയുടെ 2.6 ശതമാനത്തില്‍ നിന്ന്) കറന്റ് അക്കൗണ്ട് കമ്മി 13.4 ബില്യണ്‍ ഡോളറായി (അല്ലെങ്കില്‍ ജിഡിപിയുടെ 1.5 ശതമാനമായി) ചുരുങ്ങി.

2022 സാമ്പത്തിക വര്‍ഷം വ്യാപാര കമ്മി 189.5 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. ഇത് ഒരു വര്‍ഷം മുമ്പ് 102.2 ബില്യണ്‍ ഡോളറായിരുന്നു. ചരക്ക് ഇറക്കുമതി 2022 സാമ്പത്തിക വര്‍ഷം 618.6 ബില്യണ്‍ ഡോളറായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 398.5 ബില്യണ്‍ ഡോളറായിരുന്നു. ഇത് വ്യാപാര കമ്മി വര്‍ധിപ്പിക്കുന്നതിന് കാരണമായി.

ചരക്കുകളുടെ വിലയില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്ന ക്രൂഡ് ഓയില്‍. കോവിഡിന് ശേഷമുള്ള ഉണർവ് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ സാധാരണ നിലയിലേക്ക് നയിച്ചതോടെ ഇറക്കുമതിയുടെ ആവശ്യം ഉയര്‍ന്നു. 38.6 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 2022 സാമ്പത്തിക വര്‍ഷം ലഭിച്ചു. ഇത് 2021 സാമ്പത്തിക വര്‍ഷത്തിലെ 44 ബില്യണ്‍ ഡോളറിനേക്കാള്‍ കുറവായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 16.8 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയതായി ആര്‍ബിഐ അറിയിച്ചു. ഒരു വര്‍ഷം മുമ്പ് അത് 36.1 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.