16 Jun 2022 2:03 AM
Summary
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പകളുടെ കുറഞ്ഞ പലിശ നിരക്ക് 7.55 ശതമാനമായി ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.90 ശതമാനമാക്കിയതിനെ തുടര്‍ന്നാണ് നടപടി. മെയ് മാസത്തിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു. ജൂണ്‍ 15 ന് പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ബാങ്ക് അതിന്റെ മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പാ […]
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പകളുടെ കുറഞ്ഞ പലിശ നിരക്ക് 7.55 ശതമാനമായി ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.90 ശതമാനമാക്കിയതിനെ തുടര്‍ന്നാണ് നടപടി. മെയ് മാസത്തിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു. ജൂണ്‍ 15 ന് പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ബാങ്ക് അതിന്റെ മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കില്‍ (എംസിഎല്‍ആര്‍) 20 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചിരുന്നു.
നിക്ഷേപ പലിശയും കൂടും
അതേസമയം, തിരഞ്ഞെടുത്ത കാലയളവിലെ രണ്ട് കോടി രൂപയില്‍ താഴെയുള്ള ആഭ്യന്തര ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് എസ്ബിഐ 20 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തിയുട്ടുണ്ട്. 211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക്, ബാങ്ക് നേരത്തെയുണ്ടായിരുന്ന് 4.40 ശതമാനത്തില്‍ നിന്ന് 4.60 ശതമാനം പലിശ നല്‍കും. അതുപോലെ, 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെയുള്ള ആഭ്യന്തര ടേം നിക്ഷേപങ്ങള്‍ക്ക്, ഉപഭോക്താക്കള്‍ക്ക് 0.20 ശതമാനം വര്‍ധനവോടെ 5.30 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെയുള്ള കാലയളവില്‍, എസ്ബിഐ പലിശ നിരക്ക് 5.20 ശതമാനത്തില്‍ നിന്ന് 5.35 ശതമാനമായി ഉയര്‍ത്തി. തിരഞ്ഞെടുക്കപ്പെട്ട കാലയളവിലെ 2 കോടി രൂപയോ അതിനു മുകളിലോ ഉള്ള ആഭ്യന്തര ബള്‍ക്ക് ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 75 ബിപിഎസ് വരെ എസ്ബിഐ പരിഷ്‌കരിച്ചിട്ടുണ്ട്.
ബിഒബി
person
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡ (ആീആ) 2 കോടി രൂപയില്‍ താഴെയുള്ള നോണ്‍ റസിഡന്റ് ഓര്‍ഡിനറി (ചഞഛ), നോണ്‍ റസിഡന്റ് എക്‌സ്റ്റേണല്‍ (ചഞഋ) ടേം നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര ടേം നിക്ഷേപങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 40 ബേസിസ് പോയിന്റ് വരെ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചു. ഈ നിരക്കുകള്‍ ഇന്നലെ (2022 ജൂണ്‍ 15) മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷം മുതല്‍ 400 ദിവസം വരെയുള്ള ആഭ്യന്തര ടേം ഡെപ്പോസിറ്റുകള്‍ക്ക്, നേരത്തെയുള്ള 5.20 ശതമാനത്തില്‍ നിന്ന് 5.45 ശതമാനമായി നിരക്കുകള്‍ പുതുക്കിയതായി ബിഒബി അറിയിച്ചു. 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 5.20 ശതമാനത്തില്‍ നിന്ന് 5.50 ശതമാനം പലിശ ലഭിക്കുമെന്നും ബാങ്ക് പറഞ്ഞു.