image

13 Jun 2022 7:12 AM GMT

Market

പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ്, മേയില്‍ 7.04 ശതമാനം

MyFin Desk

പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ്, മേയില്‍ 7.04 ശതമാനം
X

Summary

രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ്. മേയ് മാസത്തില്‍ നിരക്ക് 7.04 ആയി കുറഞ്ഞതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തു വിട്ട കണക്കില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് മാസമായി ആര്‍ബിഐ യുടെ സഹന പരിധിയുടെ പുറത്ത് പണപ്പെരുപ്പ നിരക്ക് തുടരുകയാണെങ്കിലും പുതിയ വാര്‍ത്ത നേരിയ ആശ്വാസം പകരുന്നതാണ്. ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ വലിയ തോതില്‍ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കിയിരുന്നു. 7.79 ശതമാനമായിട്ടാണ് നിരക്ക് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം […]


രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ്. മേയ് മാസത്തില്‍ നിരക്ക് 7.04 ആയി കുറഞ്ഞതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തു വിട്ട കണക്കില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് മാസമായി ആര്‍ബിഐ യുടെ സഹന പരിധിയുടെ പുറത്ത് പണപ്പെരുപ്പ നിരക്ക് തുടരുകയാണെങ്കിലും പുതിയ വാര്‍ത്ത നേരിയ ആശ്വാസം പകരുന്നതാണ്.

ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ വലിയ തോതില്‍ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കിയിരുന്നു. 7.79 ശതമാനമായിട്ടാണ് നിരക്ക് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലെ നിരക്ക് 6.3 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ പണപ്പെരുപ്പ തോത് മേയില്‍ 9.97 ശതമാനമാണ്. ഏപ്രില്‍ മസത്തില്‍ ഇത് 8.31 ശതമാനം ആയിരുന്നു.

ആര്‍ബിഐ കഴിഞ്ഞ ആഴ്ച പുറത്ത് വിട്ട ധന നയത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം 5.7 ശതമാനത്തില്‍ നിന്നും 6.7 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. കുതിച്ചുയരുന്ന ഇന്ധന വിലയും ഒപ്പം ഭക്ഷ്യ വിലക്കയറ്റവുമാണ് പണപ്പെരുപ്പത്തെ തുടര്‍ച്ചയായി കേന്ദ്ര ബാങ്കിന്റെ സഹന പരിധിക്കപ്പുറം നിലനിര്‍ത്തുന്നത്. കഴിഞ്ഞ അഞ്ചു മാസമായി രാജ്യത്തെ പണപ്പെരുപ്പം ഈ നില ഭേദിച്ച് മുന്നേറുകയാണ്. ഉപഭോക്തൃ വില സൂചിക അനുസരിച്ച് ഫെബ്രുവരിയില്‍ 6.07 ശതമാനമായിരുന്നു നിരക്കെങ്കില്‍ മാര്‍ച്ച് ആയപ്പോഴേക്കും 6.95 ശതമാനത്തിലേക്ക് കുതിച്ചുയുര്‍ന്നു. 2020 നവംബര്‍ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.