image

9 Jun 2022 3:04 AM GMT

Banking

ക്രെഡിറ്റ് കാർഡിൽ യുപിഐ പേയ്മെൻറ് നടത്തുമ്പോൾ സർവീസ് ചാർജ് വരുമോ?

wilson Varghese

ക്രെഡിറ്റ് കാർഡിൽ യുപിഐ പേയ്മെൻറ് നടത്തുമ്പോൾ സർവീസ് ചാർജ് വരുമോ?
X

Summary

ഡെബിറ്റ് കാര്‍ഡിലൂടെയും ബാങ്ക് അക്കൗണ്ട് വഴിയും യുപിഐ പേയ്‌മെന്റ് നടത്തുന്നതു പോലെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചും  വിനിമയം നടത്താമെന്ന ആര്‍ബി ഐ പ്രഖ്യാപനം കോടിക്കണക്കിന് വരുന്ന ഇടപാടുകാര്‍ക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കിലും ആശയക്കുഴപ്പം ബാക്കിയാണ്. നിലവിലെ രീതിയനുസരിച്ച് യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) പേയ്‌മെന്റ് നടത്തണമെങ്കില്‍ നമ്മുടെ അക്കൗണ്ടില്‍ പണം വേണം. ഡെബിറ്റ് കാര്‍ഡ് നമ്പറിലൂടെയും അക്കൗണ്ട് നമ്പറിലൂടെയും ഇത് നടത്താം. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അല്ലെങ്കില്‍ ഏതെങ്കിലും ആപ്പ് വഴി പണക്കൈമാറ്റം നടത്തുമ്പോള്‍ നമ്മുടെ സേവിംഗ്‌സ് അക്കൗണ്ടിലോ […]


ഡെബിറ്റ് കാര്‍ഡിലൂടെയും ബാങ്ക് അക്കൗണ്ട് വഴിയും യുപിഐ പേയ്‌മെന്റ് നടത്തുന്നതു പോലെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചും വിനിമയം നടത്താമെന്ന ആര്‍ബി ഐ പ്രഖ്യാപനം കോടിക്കണക്കിന് വരുന്ന ഇടപാടുകാര്‍ക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കിലും ആശയക്കുഴപ്പം ബാക്കിയാണ്. നിലവിലെ രീതിയനുസരിച്ച് യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) പേയ്‌മെന്റ് നടത്തണമെങ്കില്‍ നമ്മുടെ അക്കൗണ്ടില്‍ പണം വേണം. ഡെബിറ്റ് കാര്‍ഡ് നമ്പറിലൂടെയും അക്കൗണ്ട് നമ്പറിലൂടെയും ഇത് നടത്താം. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അല്ലെങ്കില്‍ ഏതെങ്കിലും ആപ്പ് വഴി പണക്കൈമാറ്റം നടത്തുമ്പോള്‍ നമ്മുടെ സേവിംഗ്‌സ് അക്കൗണ്ടിലോ കറണ്ട് അക്കൗണ്ടിലോ ഉള്ള പണമാണ് ഇങ്ങനെ ഡെബിറ്റ് ആകുക. എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാത്ത ക്രെഡിറ്റ് കാര്‍ഡ് അഥവാ വായ്പാ കാര്‍ഡുപയോഗിച്ചും ഇനി യുപി ഐ ഇടപാടുകള്‍ നടത്താമെന്നാണ് ആര്‍ബി ഐയുടെ പ്രഖ്യാപനം.

പണം വേണ്ട

അതായിത് അക്കൗണ്ടില്‍ പണമില്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതു പോലെ യുപി ഐയിലും പേയ്‌മെന്റ് നടത്താം. അതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കുന്നതു പോലെ ബന്ധപ്പെട്ട പേയ്‌മെന്റ് ആപ്പില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കി ഇടപാട് പൂര്‍ത്തിയാക്കാം. പണമില്ലെങ്കിലും ആവശ്യം നടത്താമെന്ന ഇടപാടുകാരുടെ സൗകര്യത്തിന് പുറമേ ഇത്തരം ഒരു സാധ്യത ക്രെഡിറ്റ് കാര്‍ഡ് ബിസിനസിന് വലിയ അനുഗ്രഹവുമാണ്.

5 കോടി കച്ചവടക്കാർ

യുപി ഐ പേയ്‌മെന്റുകള്‍ സജീവമാകുന്നതും മറ്റും ക്രെഡിറ്റ് കാര്‍ഡ് മേഖലയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് 60 ലക്ഷത്തോളം കാര്‍ഡ് സ്വീകരിക്കുന്ന പോയിന്റ് ഓഫ് സെയില്‍ മെഷിനുകള്‍ ഉണ്ടെന്നാണ് കണക്ക്. അതേസമയം, ചുരുങ്ങിയ നാളുകള്‍ കൊണ്ട് രാജ്യത്തെ 5 കോടി കച്ചവടക്കാര്‍ യുപി ഐ പേയ്‌മെന്റ് നടത്തുന്നുണ്ട്. ഇതു കൂടാതെയാണ് 'ബൈ നൗ പേ ലേറ്റര്‍' പോലുള്ള ഇ കൊമേഴ്‌സ് കമ്പനികളുടെ അഡ്വാന്‍സ് പേയ്‌മെന്റ്. ഇതും കാര്‍ഡ് ബിസിനസിനെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വായ്പാ കാര്‍ഡുകളെ യുപി ഐ പേയ്‌മെന്റില്‍ ഉള്‍പ്പെടുത്തിയത് ഇടപാടുകള്‍ കൂടാന്‍ സഹായിക്കും. പക്ഷെ, ഇവിടെ ഒരു പ്രശ്‌നം അവശേഷിക്കുന്നു.

യുപിഐ ഫ്രീ

ഇവിടെ യുപിഐ ഒരു വായ്പ സംവിധാനമായി ഉപയോഗിക്കാം. അതായത് വായ്പാകാര്‍ഡിലുള്ള ക്രെഡിറ്റ് സൗകര്യം യുപി ഐ വഴി ഉപയാഗിക്കാനാകുന്നു. പക്ഷെ, നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചൈസ് നടത്തുമ്പോള്‍ സര്‍വ്വീസ് ചാര്‍ജ് ആയി രണ്ട് ശതമാനം തുക ഈടാക്കുന്നുണ്ട്. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്ന പേരില്‍ ഈടാക്കുന്ന ഇതിന്റെ ബാധ്യത ഇടപാടുകാര്‍ക്കല്ല. ഇങ്ങനെ ഈടാക്കുന്ന തുകയില്‍ 60 ശതമാനം ഇഷ്യൂവിംഗ് ബാങ്കിനാണ്. ബാക്കി വിസ, മാസ്റ്റര്‍ക്കാര്‍ഡ് പോലുള്ള കാര്‍ഡ് കമ്പനികള്‍ക്കും അക്വറിംഗ് ബാങ്കിനുമായി വീതിക്കപ്പെടുന്നു. ഡെബിറ്റ് കാര്‍ഡിന്റെ കാര്യത്തില്‍ ചാർജ് 0.9 ശതമാനമാണ്. യുപി ഐ പേയ്‌മെന്റിലാകട്ടെ ഇത് പൂജ്യവും.

ആര് നൽകും ചാർജ് ?

ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റിന് ഇത് രണ്ട് ശതമാനം വരെയും ചിലപ്പോള്‍ അതിന് മുകളിലും ആകാറുണ്ട്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം മാറേണ്ടതുണ്ട്. ഉദാഹരണത്തിന്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുപിഐ പേയ്‌മെന്റ് നടത്തുമ്പോള്‍ ഈ തുക ആര്, എങ്ങനെ, ആരില്‍ നിന്നാകും ഈടാക്കുക?