26 May 2022 2:34 AM
Summary
ഡെല്‍ഹി: പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനത്തിന്റെ പശ്ചാത്തലത്തില്‍, 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ പൊതു മേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 45.9 ശതമാനം ഉയര്‍ന്ന് 6,692.94 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 4,586.78 കോടി രൂപയായിരുന്നു കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായമെന്ന് കോള്‍ ഇന്ത്യ ബിഎസ്ഇ ഫയലിംഗില്‍ അറിയിച്ചു. ജനുവരി-മാര്‍ച്ച് കാലയളവില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍വര്‍ഷത്തെ 26,700.14 കോടി രൂപയില്‍ നിന്ന് 32,706.77 കോടി രൂപയായി ഉയര്‍ന്നു. ഈ കാലയളവില്‍ […]
ഡെല്‍ഹി: പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനത്തിന്റെ പശ്ചാത്തലത്തില്‍, 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ പൊതു മേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 45.9 ശതമാനം ഉയര്‍ന്ന് 6,692.94 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 4,586.78 കോടി രൂപയായിരുന്നു കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായമെന്ന് കോള്‍ ഇന്ത്യ ബിഎസ്ഇ ഫയലിംഗില്‍ അറിയിച്ചു.
ജനുവരി-മാര്‍ച്ച് കാലയളവില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍വര്‍ഷത്തെ 26,700.14 കോടി രൂപയില്‍ നിന്ന് 32,706.77 കോടി രൂപയായി ഉയര്‍ന്നു.
ഈ കാലയളവില്‍ കമ്പനിയുടെ മൊത്തം ചെലവ് മുന്‍വര്‍ഷത്തെ 21,515.60 കോടി രൂപയില്‍ നിന്ന് 25,161.20 കോടി രൂപയായി ഉയര്‍ന്നു. 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തിലെ കോള്‍ ഇന്ത്യയുടെ ഉല്‍പ്പാദനം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 203.42 ദശലക്ഷം ടണ്ണില്‍ നിന്ന് 209 ദശലക്ഷം ടണ്ണായി ഉയര്‍ന്നു.
2022 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ ഉല്‍പാദനം 622.63 ദശലക്ഷം ടണ്ണായിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 596.22 ദശലക്ഷം ടണ്ണായിരുന്നു. തുടര്‍ന്നുള്ള വാര്‍ഷിക പൊതുയോഗത്തില്‍
2022 സാമ്പത്തിക വര്‍ഷത്തിലെ അന്തിമ ലാഭവിഹിതം ഓഹരി ഒന്നിന് 3 രൂപ നിരക്കില്‍ നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. രാജ്യത്തെ മൊത്തം കല്‍ക്കരി ഉല്‍പാദനത്തിന്റെ 80 ശതമാനവും നിയന്ത്രിക്കുന്നത് കോള്‍ ഇന്ത്യയാണ്.