image

26 May 2022 2:09 AM GMT

Banking

ഭാരത് പെട്രോളിയത്തി​ന്റെ അറ്റാദായത്തില്‍ വൻ കുറവ്

MyFin Desk

ഭാരത് പെട്രോളിയത്തി​ന്റെ അറ്റാദായത്തില്‍ വൻ കുറവ്
X

Summary

ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ (ബിപിസിഎല്‍) അറ്റാദായത്തില്‍ 82 ശതമാനം ഇടിവ് രേഖപ്പെടുത്തി. റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, 2021 ജനുവരി-മാര്‍ച്ച് കാലയളവിലെ അറ്റാദായമായ 11,940.13 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍, 2022 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 2,130.53 കോടി രൂപയാണ് രേഖപ്പെടുത്തിയത്. അതേസമയം, പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 25 ശതമാനം ഉയര്‍ന്ന് 1.23 ലക്ഷം കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ (അസംസ്‌കൃത എണ്ണ) വില 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന […]


ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ (ബിപിസിഎല്‍) അറ്റാദായത്തില്‍ 82 ശതമാനം ഇടിവ് രേഖപ്പെടുത്തി. റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, 2021 ജനുവരി-മാര്‍ച്ച് കാലയളവിലെ അറ്റാദായമായ 11,940.13 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍, 2022 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 2,130.53 കോടി രൂപയാണ് രേഖപ്പെടുത്തിയത്. അതേസമയം, പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 25 ശതമാനം ഉയര്‍ന്ന് 1.23 ലക്ഷം കോടി രൂപയായി.

അസംസ്‌കൃത വസ്തുക്കളുടെ (അസംസ്‌കൃത എണ്ണ) വില 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ന്നിട്ടും ബിപിസിഎല്ലും മറ്റ് പൊതുമേഖലാ എണ്ണക്കമ്പനികളും പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് കാലത്തേക്ക് പിടിച്ചുനിര്‍ത്തി. മാര്‍ച്ച് 22 നും ഏപ്രില്‍ 6 നും ഇടയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 10 രൂപ വര്‍ധിച്ചതിന് ശേഷവും, അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടര്‍ന്നതിനാല്‍ എണ്ണക്കമ്പനികള്‍ക്ക് നഷ്ടം തുടര്‍ന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 9.076.50 കോടി രൂപ അറ്റാദായം കമ്പനി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 19,110.06 കോടി രൂപയായിരുന്നു.

എല്‍പിജിയുടെ കാര്യത്തില്‍ മാര്‍ച്ച് 22 ന് സിലിണ്ടറിന് 50 രൂപ വില വര്‍ധിപ്പിച്ചിരുന്നു, എന്നാല്‍ ഉല്‍പാദനച്ചെലവും വില്‍പ്പന വിലയും തമ്മിലുള്ള അന്തരം നികത്താന്‍ ഇത് പര്യാപ്തമായിരുന്നില്ല എന്ന് കമ്പനി പറയുന്നു. മെയ് 7 ന് സിലിണ്ടറിന് 50 രൂപയുടെ മറ്റൊരു വര്‍ധനവ് പ്രഖ്യാപിക്കുകയും, കഴിഞ്ഞ ആഴ്ച നിരക്ക് 3.50 രൂപ വര്‍ധിക്കുകയും ചെയ്തു.