26 May 2022 12:22 AM GMT
Summary
ഡെല്‍ഹി: 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസസിന്റെ കണ്‍സോളിഡേറ്റഡ് ലാഭം 46 ശതമാനം ഇടിഞ്ഞ് 90 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ 168 കോടി രൂപയായിരുന്നു കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 2,868 കോടി രൂപയില്‍ നിന്ന് നാലാം പാദത്തില്‍ 3,546 കോടി രൂപയായി ഉയര്‍ന്നു. 2022 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിൽ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 1,056 […]
ഡെല്‍ഹി: 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസസിന്റെ കണ്‍സോളിഡേറ്റഡ് ലാഭം 46 ശതമാനം ഇടിഞ്ഞ് 90 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ 168 കോടി രൂപയായിരുന്നു കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 2,868 കോടി രൂപയില്‍ നിന്ന് നാലാം പാദത്തില്‍ 3,546 കോടി രൂപയായി ഉയര്‍ന്നു. 2022 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിൽ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 1,056 കോടി രൂപയായി രേഖപ്പെടുത്തി.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,663 കോടി രൂപയായിരുന്നപ്പോള്‍, 2021 സാമ്പത്തിക വര്‍ഷത്തില്‍ 10,560 കോടി രൂപയായിരുന്നു. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 5 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 11.75 രൂപ ലാഭവിഹിതം നല്‍കാന്‍ കമ്പനിയുടെ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.