ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപനമായ ഐപിസിഎ ലബോറട്ടറീസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 19...
ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപനമായ ഐപിസിഎ ലബോറട്ടറീസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 19 ശതമാനം ഇടിഞ്ഞ് 130.23 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 161.34 കോടി രൂപ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തിയതായി ഐപിസിഎ ലബോറട്ടറീസ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
അവലോകന പാദത്തില്‍ കണ്‍സോളിഡേറ്റഡ് മൊത്തവരുമാനം 1,303.64 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,134.58 കോടി രൂപയായിരുന്നു. ഇതില്‍ 15 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
മുന്‍ സാമ്പത്തിക വര്‍ഷത്തെ 939.95 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ച്പാദത്തിലെ മൊത്തം ചെലവ് 1,134.09 കോടി രൂപയായി. 898.29 കോടി രൂപയാണ് ഫോര്‍മുലേഷന്‍സ് വിഭാഗത്തിന്റെ ആകെ വരുമാനമെന്ന് ഇപ്ക ലബോറട്ടറീസ് അറിയിച്ചു. 2021 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ ഇത് 771.61 കോടി രൂപയായിരുന്നു. അതേസമയം ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ (എപിഐ) ബിസിനസിൽ നിന്നുള്ള മൊത്തം വരുമാനം 257.84 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇത് 259.94 കോടി രൂപയായിരുന്നു.
2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തെ 1,140.01 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 22 ശതമാനം കുറഞ്ഞ് 884.08 കോടി രൂപയായതായി കമ്പനി അറിയിച്ചു. 2022 സാമ്പത്തിക വര്‍ഷത്തിലെ കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം, 8 ശതമാനം വളര്‍ച്ചയോടെ, 5,896.36 കോടി രൂപയായി. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5,482.83 കോടി രൂപയായിരുന്നു.