24 May 2022 12:19 AM
Summary
സാമ്പത്തിക പ്രതിസന്ധി നിങ്ങളെ അലട്ടുന്നുണ്ടോ? നിങ്ങള്‍ ശമ്പള വരുമാനക്കാരനാണോ? എങ്കില്‍ നിമിഷ നേരം കൊണ്ട് വ്യക്തിഗത വായ്പ നല്‍കാന്‍ രാജ്യത്തെ മുന്തിയ ബാങ്കായ എസ്ബി ഐ തയ്യാറാണ്. യോനോ ആപ്പിലൂടെയാണ് തികച്ചും പേപ്പര്‍ രഹിതമായി ഈ വായ്പ നല്‍കുന്നത്. 'എക്‌സ്പ്രസ് ക്രെഡിറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ വായ്പയുടെ പരിധി 35 ലക്ഷം രൂപ വരെയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പ്രതിരോധ സേനയിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് വായ്പയ്ക്കായി ശാഖാസന്ദര്‍ശനം പോലും വേണ്ടിവരില്ലെന്നും ബാങ്ക് വ്യക്തമാക്കുന്നു. യോനോ […]
സാമ്പത്തിക പ്രതിസന്ധി നിങ്ങളെ അലട്ടുന്നുണ്ടോ? നിങ്ങള്‍ ശമ്പള വരുമാനക്കാരനാണോ? എങ്കില്‍ നിമിഷ നേരം കൊണ്ട് വ്യക്തിഗത വായ്പ നല്‍കാന്‍ രാജ്യത്തെ മുന്തിയ ബാങ്കായ എസ്ബി ഐ തയ്യാറാണ്.
യോനോ ആപ്പിലൂടെയാണ് തികച്ചും പേപ്പര്‍ രഹിതമായി ഈ വായ്പ നല്‍കുന്നത്. 'എക്‌സ്പ്രസ് ക്രെഡിറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ വായ്പയുടെ പരിധി 35 ലക്ഷം രൂപ വരെയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പ്രതിരോധ സേനയിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് വായ്പയ്ക്കായി ശാഖാസന്ദര്‍ശനം പോലും വേണ്ടിവരില്ലെന്നും ബാങ്ക് വ്യക്തമാക്കുന്നു.
യോനോ ആപ്പ് വഴി അപേക്ഷ സമര്‍പ്പിക്കുന്ന ഉടനെ തന്നെ അപേക്ഷാര്‍ഥിയുടെ യോഗ്യത, ക്രെഡിറ്റ് സ്‌കോര്‍, തുടങ്ങിയവയെല്ലാം നിര്‍ണയിച്ച് വായ്പ തുക ഉടന്‍ അക്കൗണ്ടിലേക്ക് കൈമാറും.
വ്യക്തിഗത വായ്പകള്‍ക്ക് വിവിധ ബാങ്കുകള്‍ വ്യത്യസ്ത നിരക്കാണ് ഈടാക്കുക. വെബ് സൈറ്റ് അനുസരിച്ച് എസ്ബി ഐ വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ 9.6 ശതമാനം മുതല്‍ മുകളിലേക്കാണ്. എക്‌സ്പ്രസ് ക്രെഡിറ്റ് വായ്പകളുടെ നിരക്ക് ഇതുമായി ചേര്‍ന്ന് നില്‍ക്കുന്നതായിരിക്കും.