22 May 2022 11:51 PM GMT
Summary
മുംബൈ: നാലാംപാദത്തിലെ നികുതി കിഴിച്ചുള്ള ലാഭത്തില്‍ (profit after tax) 11.23 ശതമാനം വര്‍ധനവുണ്ടായെന്ന് ഇന്ത്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്. 307 കോടി രൂപയാണ് കമ്പനിയുടെ ലാഭം. കോ-ലെൻഡിംഗ് ബിസിനസില്‍ നിന്നും മികച്ച ലാഭം കിട്ടിയതാണ് വര്‍ധനവിന് കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 276 കോടി രൂപയായിരുന്നു നികുതി കിഴിച്ചുള്ള ലാഭം. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 2,962 കോടി രൂപയാണ് വായ്പാ ഇനത്തില്‍ കമ്പനി വിതരണം ചെയ്തത്. ഏഴ് കോ-ലെന്‍ഡിംഗ് പങ്കാളികളുമായി […]
മുംബൈ: നാലാംപാദത്തിലെ നികുതി കിഴിച്ചുള്ള ലാഭത്തില്‍ (profit after tax) 11.23 ശതമാനം വര്‍ധനവുണ്ടായെന്ന് ഇന്ത്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്. 307 കോടി രൂപയാണ് കമ്പനിയുടെ ലാഭം. കോ-ലെൻഡിംഗ് ബിസിനസില്‍ നിന്നും മികച്ച ലാഭം കിട്ടിയതാണ് വര്‍ധനവിന് കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 276 കോടി രൂപയായിരുന്നു നികുതി കിഴിച്ചുള്ള ലാഭം.
2021-22 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 2,962 കോടി രൂപയാണ് വായ്പാ ഇനത്തില്‍ കമ്പനി വിതരണം ചെയ്തത്. ഏഴ് കോ-ലെന്‍ഡിംഗ് പങ്കാളികളുമായി ചേര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷം 15,000 കോടി രൂപയുടെ വായ്പാ വിതരണം നടത്താനും ധാരണയായി. 2023-24ല്‍ ഇത് 20,000 കോടി രൂപയായി ഉയരുമെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്.
നാലാം പാദത്തിലെ വായ്പാ ബുക്ക് 10 ശതമാനം ഇടിഞ്ഞ് 59,333 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 66,047 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ കമ്പനിയുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 3.21 ശതമാനമായിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.86 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം 25,000 കോടി രൂപ കടമെടുക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്.