20 May 2022 10:23 AM IST
Summary
ജക്കാര്‍ത്ത: പാമോയില്‍ കയറ്റുമതിയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഇന്തോനേഷ്യ തീരുമാനിച്ചതോടെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസമാകുകയാണ്. രാജ്യത്തെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള ഭക്ഷ്യ എണ്ണ ഇപ്പോള്‍ ഉത്പാദിപ്പിക്കുവാന്‍ സാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, വിതരണരംഗത്തും ഇപ്പോള്‍ പുരോഗതിയുണ്ടായിട്ടുണ്ട്. ഇതാണ് വിലക്ക് പിന്‍വലിക്കാന്‍ ഇന്തോനേഷ്യയ്ക്ക് ആത്മവിശ്വാസം നല്‍കിയത്. മെയ് 23 തിങ്കളാഴ്ച്ച മുതല്‍ നിരോധനം നീക്കുമെന്നാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ഇപ്പോള്‍ ഉയര്‍ന്ന വിലയാണ് പാമോയിലിന് ഈടാക്കുന്നത്. ഇത് വൈകാതെ കുറഞ്ഞേക്കും. ഏപ്രില്‍ 28 നാണ്.
ജക്കാര്‍ത്ത: പാമോയില്‍ കയറ്റുമതിയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഇന്തോനേഷ്യ തീരുമാനിച്ചതോടെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസമാകുകയാണ്.
രാജ്യത്തെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള ഭക്ഷ്യ എണ്ണ ഇപ്പോള്‍ ഉത്പാദിപ്പിക്കുവാന്‍ സാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, വിതരണരംഗത്തും ഇപ്പോള്‍ പുരോഗതിയുണ്ടായിട്ടുണ്ട്. ഇതാണ് വിലക്ക് പിന്‍വലിക്കാന്‍ ഇന്തോനേഷ്യയ്ക്ക് ആത്മവിശ്വാസം നല്‍കിയത്.
മെയ് 23 തിങ്കളാഴ്ച്ച മുതല്‍ നിരോധനം നീക്കുമെന്നാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ഇപ്പോള്‍ ഉയര്‍ന്ന വിലയാണ് പാമോയിലിന് ഈടാക്കുന്നത്. ഇത് വൈകാതെ കുറഞ്ഞേക്കും. ഏപ്രില്‍ 28 നാണ് പാമോയില്‍ കയറ്റുമതിയ്ക്ക് ഇന്തോനേഷ്യ വിലക്കേര്‍പ്പെടുത്തിയത്.
പാമോയില്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്തോനേഷ്യ തന്നെയാണ് വിതരണത്തിന്റെ 60 ശതമാനവും കയ്യടിക്കിയിരുന്നത്. ഇതാണ് മിക്ക രാജ്യങ്ങളേയും പ്രതിസന്ധിയിലാക്കിയത്. റഷ്യ-യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ഭക്ഷ്യ വിലക്കയറ്റത്തിനിടയില്‍ പാമോയില്‍ വിലയും കൂടി വര്‍ദ്ധിച്ചതോടെ മിക്ക രാജ്യങ്ങളിലെയും സ്ഥിതി വഷളായിരുന്നു. ഈ സാഹചര്യത്തിന് അയവ് വരുത്തുന്നതാണ് ഇപ്പോഴത്തെ ഈ തീരുമാനം. ഉയര്‍ന്ന വിലയുള്ള സോയാബീന്‍, സണ്‍ഫ്‌ലവര്‍ എണ്ണകള്‍ക്ക് ബദലായി ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്നത് വില കുറഞ്ഞ പാമോയില്‍ തന്നെയാണ്.
സോള്‍വെന്റ് എക്‌സ്ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നുമുള്ള റിപ്പോര്‍ട്ട് പ്രകാരം, 13 മുതല്‍ 13.5 ദശലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ ഓരോ വര്‍ഷവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ ഏകദേശം എട്ടര ദശലക്ഷം ടണ്‍ പാമോയിലാണ്. പ്രതിമാസ കണക്കുകള്‍ നോക്കിയാല്‍ ഇത് അഞ്ച് ലക്ഷം ടണ്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ എണ്ണയുടെ അളവ് ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ല. അടുത്തിടെ പാമോയിലിന് ലിറ്ററിന് 30 രൂപ വര്‍ധിച്ച് 170 രൂപയില്‍ എത്തിയിരുന്നു.