15 May 2022 11:51 PM GMT
Summary
ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ റീട്ടെയില്‍ ശൃംഖലയായ ഡി-മാര്‍ട്ടിന്റെ ഉടമസ്ഥരായ അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 3.11 ശതമാനം വര്‍ധിച്ച് 426.75 കോടി രൂപയായി. മുന്‍ വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 413.87 കോടി രൂപ അറ്റാദായം നേടിയതായി അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് ബിഎസ്ഇ ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 7,411.68 കോടി രൂപയില്‍ നിന്ന് 18.55 ശതമാനം ഉയര്‍ന്ന് 8,786.45 കോടി രൂപയായി. നാലാം പാദത്തില്‍ അവന്യൂ […]
ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ റീട്ടെയില്‍ ശൃംഖലയായ ഡി-മാര്‍ട്ടിന്റെ ഉടമസ്ഥരായ അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 3.11 ശതമാനം വര്‍ധിച്ച് 426.75 കോടി രൂപയായി.
മുന്‍ വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 413.87 കോടി രൂപ അറ്റാദായം നേടിയതായി അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് ബിഎസ്ഇ ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 7,411.68 കോടി രൂപയില്‍ നിന്ന് 18.55 ശതമാനം ഉയര്‍ന്ന് 8,786.45 കോടി രൂപയായി.
നാലാം പാദത്തില്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന്റെ മൊത്തം ചെലവ് 18.71 ശതമാനം ഉയര്‍ന്ന് 8,210.13 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 6,916.24 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 35.74 ശതമാനം വര്‍ധിച്ച് 1,492.40 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 1,099.43 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 28.3 ശതമാനം ഉയര്‍ന്ന് 30,976.27 കോടി രൂപയായി. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 24,143.06 കോടി രൂപയായിരുന്നു.
2021 മാര്‍ച്ചിനെ അപേക്ഷിച്ച് 2022 മാര്‍ച്ചില്‍ ശക്തമായ തിരിച്ചുവരവും നല്ല വളര്‍ച്ചയും ഉണ്ടായെന്ന് അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ സിഇഒയും എംഡിയുമായ നെവില്‍ നൊറോണ പറഞ്ഞു. ഡി-മാര്‍ട്ടിന്റെ എഫ്എംസിജി ബിസിനസ് മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2021 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡി-മാര്‍ട്ട് സ്റ്റോറുകള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ 16.7 ശതമാനം വളര്‍ച്ച കൈവരിച്ചു. ജനറല്‍ മര്‍ച്ചന്‍ഡൈസ്, അപ്പാരല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വില്‍പ്പന മുന്‍വര്‍ഷത്തെ 22.90 ശതമാനത്തെ അപേക്ഷിച്ച് 23.40 ശതമാനമായി ഉയര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022 സാമ്പത്തിക വര്‍ഷത്തില്‍, ഡി-മാര്‍ട്ട് 50 സ്റ്റോറുകള്‍ അധികമായി തുറന്നു. മൊത്തം സ്റ്റോറുകളുടെ എണ്ണം ഇപ്പോള്‍ 284 ആയി. രാജ്യത്തുടനീളമുള്ള 12 നഗരങ്ങളില്‍ നിലവിലുള്ള ഇ-കൊമേഴ്സ് ബിസിനസ്സ് 'ഡിമാര്‍ട്ട് റെഡി'യും ക്രമാനുഗതമായ വിപുലീകരണം നടത്തി.