13 May 2022 7:59 AM
Summary
2022 മാര്‍ച്ച്പാദ അറ്റാദായത്തില്‍ 184.52 ശതമാനം വര്‍ധന രേഖപ്പെടുത്തിയ ക്രെഡിറ്റ് ആക്സസ് ഗ്രാമീണിന്റെ ഓഹരികള്‍ ഇന്‍ട്രാ-ഡേ ട്രേഡില്‍ 11 ശതമാനത്തിലധികം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 56.28 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 160.13 കോടി രൂപ അറ്റാദായം ഈ പാദത്തില്‍ രേഖപ്പെടുത്തി. കമ്പനിയുടെ മൊത്തവരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 726.2 കോടി രൂപയില്‍ നിന്ന് 13.5 ശതമാനം വര്‍ധിച്ച് 824.5 കോടി രൂപയായി. വായ്പദാതാവിന്റെ അറ്റ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 463.7 […]
2022 മാര്‍ച്ച്പാദ അറ്റാദായത്തില്‍ 184.52 ശതമാനം വര്‍ധന രേഖപ്പെടുത്തിയ ക്രെഡിറ്റ് ആക്സസ് ഗ്രാമീണിന്റെ ഓഹരികള്‍ ഇന്‍ട്രാ-ഡേ ട്രേഡില്‍ 11 ശതമാനത്തിലധികം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 56.28 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 160.13 കോടി രൂപ അറ്റാദായം ഈ പാദത്തില്‍ രേഖപ്പെടുത്തി.
കമ്പനിയുടെ മൊത്തവരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 726.2 കോടി രൂപയില്‍ നിന്ന് 13.5 ശതമാനം വര്‍ധിച്ച് 824.5 കോടി രൂപയായി. വായ്പദാതാവിന്റെ അറ്റ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 463.7 കോടി രൂപയില്‍ നിന്ന് 12.1 ശതമാനം വര്‍ധിച്ച് 519.6 കോടി രൂപയായി.
വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഓഹരി വില 972.30 രൂപ വരെ എത്തിയിരുന്നു. എന്നാല്‍ 929.20 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. ഇത് 6.53 ശതമാനം നേട്ടമാണ്.
"ഗ്രാമീണ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ ശക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. നല്ല മണ്‍സൂണ്‍ ലഭിക്കുമെന്നുള്ള പ്രതീക്ഷകളും ഈ തിരിച്ചുവരവിന് സഹായകരമാകും. ഞങ്ങളുടെ കണ്‍സോളിഡേറ്റഡ് വായ്പാ പോര്‍ട്ട്‌ഫോളിയോ, വാര്‍ഷികാടിസ്ഥാനത്തില്‍, 22.2 ശതമാനം വളര്‍ന്ന് 16,599 കോടി രൂപയിലെത്തി. വായ്പായെടുക്കുന്നവരുടെ എണ്ണം 38.2 ലക്ഷമായി ഉയര്‍ന്നു," ക്രെഡിറ്റ് ആക്സസ് ഗ്രാമീണ്‍ എംഡി ആന്‍ഡ് സിഇഒ ഉദയ് കുമാര്‍ ഹെബ്ബര്‍ പറഞ്ഞു.