image

10 May 2022 5:42 AM GMT

Mutual Funds

കാല്‍ നൂറ്റാണ്ട് പിന്നിട്ട് ഡിഎസ്പി ഫ്ളെക്സി കാപ് ഫണ്ട്; വാര്‍ഷിക റിട്ടേണ്‍ 19.1 ശതമാനം

MyFin Desk

കാല്‍ നൂറ്റാണ്ട് പിന്നിട്ട് ഡിഎസ്പി ഫ്ളെക്സി കാപ് ഫണ്ട്; വാര്‍ഷിക റിട്ടേണ്‍ 19.1 ശതമാനം
X

Summary

മുംബൈ: 1997 ഏപ്രില്‍ 29 ന് ആരംഭിച്ച ഡിഎസ്പി ഫ്ളെക്സി കാപ് ഫണ്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യം വെയ്ക്കുന്ന ഫണ്ടിന്റെ വാര്‍ഷിക റിട്ടേണ്‍ (compound annual growth rate) 19.1 ശതമാനമാണ്. ഡിഎസ്പി ഫ്‌ളെക്‌സി കാപ് ഫണ്ടിന്റെ തുടക്കത്തില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് വളര്‍ന്ന് 78 ലക്ഷം രൂപയായിട്ടുണ്ടാകും. ഈ ഫണ്ടിന്റെ ആസ്തി 2022 മാര്‍ച്ച് 31ന് 7,661 കോടി രൂപയാണ്. ഈ ഫണ്ടിന്റെ 98.8 ശതമാനം […]


മുംബൈ: 1997 ഏപ്രില്‍ 29 ന് ആരംഭിച്ച ഡിഎസ്പി ഫ്ളെക്സി കാപ് ഫണ്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യം വെയ്ക്കുന്ന ഫണ്ടിന്റെ വാര്‍ഷിക റിട്ടേണ്‍ (compound annual growth rate) 19.1 ശതമാനമാണ്.

ഡിഎസ്പി ഫ്‌ളെക്‌സി കാപ് ഫണ്ടിന്റെ തുടക്കത്തില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് വളര്‍ന്ന് 78 ലക്ഷം രൂപയായിട്ടുണ്ടാകും.
ഈ ഫണ്ടിന്റെ ആസ്തി 2022 മാര്‍ച്ച് 31ന് 7,661 കോടി രൂപയാണ്. ഈ ഫണ്ടിന്റെ 98.8 ശതമാനം ഓഹരികളിലും, ഓഹരി അനുബന്ധ ഉപകരണങ്ങളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. ബാക്കിയുള്ള 1.2 ശതമാനം പണമായും, പണത്തിനു തുല്യമായ ഉപകരണങ്ങിലും നിക്ഷേപിച്ചിരിക്കുന്നു.

മള്‍ട്ടി കാപ് ഫണ്ടുകളില്‍ നിന്നും വ്യത്യസ്തമായി, ഫണ്ട് ലാര്‍ജ് കാപ്, മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളിലും നിക്ഷേപം നടത്തുന്നുണ്ട്. ഫണ്ടിന്റെ 10 വര്‍ഷത്തെ സിഎജിആര്‍ റിട്ടേണ്‍ ഏറ്റവും കുറഞ്ഞത് 6.9 ശതമാനവും, പരമാവധി 33.5 ശതമാനവുമായിരുന്നു. ഫണ്ടിന്റെ 2022 മേയ് 4 ലെ എന്‍എവി (net asset value) ഡിവിഡന്റ് 47.53 രൂപയും, എന്‍എവി ഗ്രോത്ത് 59.88 രൂപയുമാണ്. ഫണ്ടിലെ കുറഞ്ഞ നിക്ഷേപവും, കുറഞ്ഞ എസ്ഐപി നിക്ഷേപവും 500 രൂപയാണ്. ലോക്ക് ഇന്‍ പിരീഡില്ല. ഒരു വര്‍ഷത്തിന് മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ എക്സിറ്റ് ലോഡ് ഒരു ശതമാനമാണ്.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, അവന്യു സുപ്പര്‍മാര്‍ട്സ്, ബജാജ് ഫിന്‍സെര്‍വ്, ആക്സിസ്ബാങ്ക്, അള്‍ട്രടെക് സിമന്റ്, എച്ച്സിഎല്‍ ടെക്നോളജീസ്, മാരുതി സുസുക്കി ഇന്ത്യ എന്നിവയാണ് ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തിയിട്ടുള്ള പത്ത് ഓഹരികള്‍.

ഫിനാന്‍ഷ്യല്‍ മേഖലയില്‍ 30.70 ശതമാനം, ടെക്നോളജി മേഖലയില്‍ 11.80 ശതമാനം, മെറ്റീരിയല്‍സ് 10.26 ശതമാനം, ഓട്ടോമൊബൈല്‍ 10.09 ശതമാനം, ഹെല്‍ത്ത്കെയര്‍ 6.86 ശതമാനം, കാപിറ്റല്‍ ഗുഡ്സ് 6.79 ശതമാനം, കെമിക്കല്‍സ് 4.08 ശതമാനം, സര്‍വീസസ് 4.08 ശതമാനം, കണ്‍സ്യൂമര്‍ സ്റ്റേപ്പിള്‍സ് 3.42 ശതമാനം, ഇന്‍ഷുറന്‍സ് 3.03 ശതമാനം, എനര്‍ജി 2.76 ശതമാനം, മെറ്റല്‍സ് ആന്‍ഡ് മൈനിംഗ് 2.55 ശതമാനം, കണ്‍സ്ട്രക്ഷന്‍ 1.72 ശതമാനം, ടെക്സ്‌റ്റൈല്‍സ് 0.54 ശതമാനം, കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷനറി 0.36 ശതമാനം എന്നിങ്ങനെയാണ് വിവിധ മേഖലകളിലുള്ള നിക്ഷേപം.

57 ഓഹരികളിലായി നിക്ഷേപം നടത്തിയിട്ടുള്ള ഫണ്ട്, ഉയര്‍ന്ന മൂല്യമുള്ള 10 ഓഹരികളില്‍ 43.30 ശതമാനവും, ഉയര്‍ന്ന മൂല്യമുള്ള അഞ്ച് ശതമാനം ഓഹരികളില്‍ 27.80 ശതമാനവുമാണ് നിക്ഷേപിച്ചിരിക്കുന്നത്. 2016 ജൂണ്‍ ഒന്നുമുതല്‍ അതുല്‍ ഭോലെയും, 2021 ജനുവരി ഒന്നു മുതല്‍ അഭിഷേക് ഘോഷുമാണ് ഫണ്ട് മാനേജര്‍മാര്‍. ദീര്‍ഘ നാളത്തേക്കുള്ള ബിസിനസ്, വിവേക പൂര്‍ണമായ മാനേജ്മെന്റ്, സുസ്ഥിര വളര്‍ച്ച (ബിഎംജി ഫ്രെയിംവര്‍ക്ക്) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഫണ്ട് മാനേജര്‍മാര്‍ ഡിഎസ്പി ഫ്‌ളെക്‌സി കാപ് ഫണ്ട് നിക്ഷേപ പോര്‍ട്ട്ഫോളിയോ തെരഞ്ഞെടുക്കുന്നത്.

അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കുന്നവര്‍ക്ക് കഴിഞ്ഞ പത്തു വര്‍ഷമായി മികച്ച റിട്ടേണ്‍ ഫണ്ട് നല്‍കുന്നുണ്ട്.