Summary
ഡെല്‍ഹി: ആക്‌സിസ് ബാങ്കിന്റെ നാലാംപാദ സ്റ്റാന്‍ഡെലോണ്‍ അറ്റാദായത്തില്‍ (standalone net profit) 54 ശതമാനം വര്‍ദ്ധനവ്. മുൻ വര്‍ഷത്തെ ഇതേ കാലയളവില്‍ 2,677.06 കോടി രൂപയായിരുന്ന അറ്റാദായം, 2021-22 നാലാം പാദത്തില്‍ 4,117.77 കോടി രൂപയായി. സ്റ്റാന്‍ഡെലോണ്‍ മൊത്തവരുമാനം (standalone total income) മുന്‍ വര്‍ഷത്തെ 19,035.12 കോടി രൂപയില്‍ നിന്നും 21,999.58 കോടി രൂപയായി. ബാങ്കിന്റെ അറ്റാദായം 13,025.48 കോടി രൂപയായി ഉയര്‍ന്നു. 2020-21 വര്‍ഷം അറ്റാദായം 6,588.50 കോടി രൂപയായിരുന്നു. ബാങ്കിന്റെ വരുമാനവും 75,609.83 […]
ഡെല്‍ഹി: ആക്‌സിസ് ബാങ്കിന്റെ നാലാംപാദ സ്റ്റാന്‍ഡെലോണ്‍ അറ്റാദായത്തില്‍ (standalone net profit) 54 ശതമാനം വര്‍ദ്ധനവ്. മുൻ വര്‍ഷത്തെ ഇതേ കാലയളവില്‍ 2,677.06 കോടി രൂപയായിരുന്ന അറ്റാദായം, 2021-22 നാലാം പാദത്തില്‍ 4,117.77 കോടി രൂപയായി.
സ്റ്റാന്‍ഡെലോണ്‍ മൊത്തവരുമാനം (standalone total income) മുന്‍ വര്‍ഷത്തെ 19,035.12 കോടി രൂപയില്‍ നിന്നും 21,999.58 കോടി രൂപയായി. ബാങ്കിന്റെ അറ്റാദായം 13,025.48 കോടി രൂപയായി ഉയര്‍ന്നു. 2020-21 വര്‍ഷം അറ്റാദായം 6,588.50 കോടി രൂപയായിരുന്നു. ബാങ്കിന്റെ വരുമാനവും 75,609.83 കോടി രൂപയില്‍ നിന്നും 82,597.37 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്.
ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 2021 മാര്‍ച്ചിലെ 3.70 ശതമാനത്തില്‍ നിന്ന് 2022 മാര്‍ച്ചില്‍ 2.82 ശതമാനമായി കുറഞ്ഞത് ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെടാന്‍ സഹായിച്ചിട്ടുണ്ട്. ബാഡ് ലോണുകളും 1.05 ശതമാനത്തില്‍ നിന്ന് 0.73 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതിനാല്‍, കിട്ടാക്കടങ്ങള്‍ക്കും, അസാധാരണ സാഹചര്യങ്ങള്‍ക്കുമായി നീക്കിവെച്ച 2,167.34 കോടി രൂപ 987.23 കോടി രൂപയായി വെട്ടിക്കുറച്ചു.
2022 സാമ്പത്തിക വര്‍ഷ നാലാംപാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 50 ശതമാനം വര്‍ധിച്ച് 4,434 കോടി രൂപയായി. മൊത്തം വരുമാനം 19,850.11 കോടി രൂപയില്‍ നിന്ന് 23,000.69 കോടി രൂപയുമായി ഉയര്‍ന്നു.