image

28 April 2022 10:39 AM IST

News

എച്ച്ഡിഎഫ്‌സി എഎംസിയുടെ നാലാംപാദ ലാഭം 9 ശതമാനം വളർന്നു

Suresh Varghese

HDFC AMC
X

Summary

ഡെല്‍ഹി: ക സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി (എഎംസി) യ്ക്ക് നികുതി കിഴിച്ചുള്ള ലാഭത്തില്‍ 8.7 ശതമാനം വളര്‍ച്ച. ഇതോടെ 343.55 കോടി രൂപയിലേക്ക് എത്തിയിരിക്കുകയാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 316.08 കോടി രൂപയായിരുന്നു ഈ വിഭാഗത്തില്‍ കമ്പനി നേടിയിരുന്നത്. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 545.57 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്ത വരുമാനം. ഇതില്‍ നിന്നും, ഇക്കഴിഞ്ഞ നാലാം..


ഡെല്‍ഹി: ക സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി (എഎംസി) യ്ക്ക് നികുതി കിഴിച്ചുള്ള ലാഭത്തില്‍ 8.7 ശതമാനം വളര്‍ച്ച. ഇതോടെ 343.55 കോടി രൂപയിലേക്ക് എത്തിയിരിക്കുകയാണ് കമ്പനിയുടെ ലാഭം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 316.08 കോടി രൂപയായിരുന്നു ഈ വിഭാഗത്തില്‍ കമ്പനി നേടിയിരുന്നത്.

2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 545.57 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്ത വരുമാനം. ഇതില്‍ നിന്നും, ഇക്കഴിഞ്ഞ നാലാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 580.93 കോടി രൂപയായി ഉയര്‍ന്നു.

2022 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം കണക്കെടുത്താല്‍, എച്ച്ഡിഎഫ്‌സി എഎംസിയുടെ നികുതി കിഴിച്ചുള്ള ലാഭം 1,393.13 കോടി രൂപയാണ്. തൊട്ട് മുന്‍ വര്‍ഷം ഇത് 1,325.76 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനത്തിലും നേട്ടം കൈവരിക്കാന്‍ കമ്പനിക്കായി. 2,433.20 കോടി രൂപയാണ് ഇക്കാലയളവിലെ കമ്പനിയുടെ മൊത്ത വരുമാനം. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,202.74 കോടി രൂപയായിരുന്നു.

കൂടാതെ, അഞ്ചു രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 42 രൂപ വീതം ലാഭവിഹിതം നല്‍കാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.