image

23 April 2022 7:00 PM GMT

Economy

ഐഎഫ്എസ്സിയിലേക്ക് യുഎസ് സര്‍വ്വകലാശാലകളെ ക്ഷണിച്ച് സീതാരാമന്‍

PTI

American University
X

Summary

വാഷിംഗ്ടണ്‍: പ്രമുഖ യുഎസ് സര്‍വ്വകലാശാലകളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയും ഗുജറാത്തിലെ ഗാന്ധിനഗർ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററില്‍ (IFSC) സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അവരെ ക്ഷണിക്കുകയും ചെയ്ത് ധനമന്ത്രി നിര്‍മല സീതാരാമന്‍. ധനകാര്യ സേവന മേഖലയില്‍ വൈദഗ്ധ്യമുള്ളവരുടെ ലഭ്യത സുഗമമാക്കുന്നതിന് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയില്‍ ലോകോത്തര വിദേശ സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ 2022-23 ബജറ്റില്‍ അനുവാദം നൽകിയിരുന്നു. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററിന്റെ വിവിധ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, ഗാന്ധിനഗറില്‍ ഒരുങ്ങുന്ന ഐഎഫ്എസ്സിയിൽ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഫിന്‍ടെക്, സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, […]


വാഷിംഗ്ടണ്‍: പ്രമുഖ യുഎസ് സര്‍വ്വകലാശാലകളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയും ഗുജറാത്തിലെ ഗാന്ധിനഗർ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററില്‍ (IFSC) സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അവരെ ക്ഷണിക്കുകയും ചെയ്ത് ധനമന്ത്രി നിര്‍മല സീതാരാമന്‍.

ധനകാര്യ സേവന മേഖലയില്‍ വൈദഗ്ധ്യമുള്ളവരുടെ ലഭ്യത സുഗമമാക്കുന്നതിന് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയില്‍ ലോകോത്തര വിദേശ സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ 2022-23 ബജറ്റില്‍ അനുവാദം നൽകിയിരുന്നു.

ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററിന്റെ വിവിധ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, ഗാന്ധിനഗറില്‍ ഒരുങ്ങുന്ന ഐഎഫ്എസ്സിയിൽ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഫിന്‍ടെക്, സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ കോഴ്സുകള്‍ ആരംഭിക്കാൻ ലോകോത്തര വിദേശ സര്‍വകലാശാലകളെ അനുവദിക്കുന്നതിന് വഴിയൊരുക്കിയതായി ധനമന്ത്രാലയത്തിന്റെ ട്വീറ്റ് പറയുന്നു.

ധനകാര്യ സേവന വ്യവസായം കൂടുതല്‍ കേന്ദ്രീകൃതമാവുകയും ഐഎഫ്എസ്സി നിര്‍ണായക വളര്‍ച്ച നേടുന്നതും ചെയ്യുന്നതോടെ ഉയര്‍ന്ന നിലവാരമുള്ള ആളുകളുടെ ആവശ്യം കുതിച്ചുയരുമെന്ന് അവര്‍ പറഞ്ഞു. ഐഎഫ്എസ്സിയിലെ വിദേശ സര്‍വകലാശാലകള്‍ ഈ ആവശ്യം നിറവേറ്റാന്‍ സഹായിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ധനകാര്യ സേവന വ്യവസായത്തിനും ഐഎഫ്എസ്സിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വിദേശ സര്‍വകലാശാലകള്‍ക്കും ഇത് ഒരു നല്ല അവസരമാണെന്നും, ഭാവിയില്‍ ആവശ്യമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു ആഗോള ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ ഇതിന് കഴിയുമെന്നും അവര്‍ പറഞ്ഞു.

ധനമന്ത്രിയെ കൂടാതെ, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് എസ് സന്ധുവും യോഗത്തില്‍ പങ്കെടുത്തു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റി (IFSCA) ചെയര്‍പേഴ്‌സണ്‍ ഇന്‍ജെറ്റി ശ്രീനിവാസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റി (IFSCA) ഇന്ത്യയിലെ ഐഎഫ്എസ്സിയിലെ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ വികസനത്തിനും നിയന്ത്രണത്തിനുമുള്ള ഒരു ഏകീകൃത അതോറിറ്റിയാണ്.