image

23 April 2022 5:25 AM GMT

Automobile

പാസഞ്ചര്‍ വാഹനങ്ങളുടെ വില കൂട്ടി ടാറ്റ മോട്ടോഴ്സ്

PTI

tata shares performance analysis
X

tata shares performance analysis

Summary

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില 1.1 ശതമാനം വര്‍ധിപ്പിച്ചതായി അറിയിച്ചു. വേരിയന്റിനെയും മോഡലിനെയും ആശ്രയിച്ചാണ് വില വര്‍ധിക്കുന്നത്. പുതുക്കിയ വില അടിയന്തരമായി പ്രാബല്യത്തില്‍ വരും. നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളായ സ്റ്റീല്‍, അലുമിനിയം മറ്റ് ലോഹങ്ങള്‍ തുടങ്ങിയവയുടെ വില വര്‍ധിച്ചിരുന്നു. നിര്‍മ്മാണ ചെലവിലെ വര്‍ധനവ് ഭാഗികമായി നികത്താനാണ് തങ്ങള്‍ വില വര്‍ധിപ്പിച്ചതെന്ന് ടാറ്റ മോട്ടോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. ജനുവരിയിലും ഇത്തരത്തില്‍ വില വര്‍ധിപ്പിച്ചിരുന്നു. ഏപ്രില്‍ 23 മുതല്‍, വേരിയന്റിനെയും […]


ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില 1.1 ശതമാനം വര്‍ധിപ്പിച്ചതായി അറിയിച്ചു. വേരിയന്റിനെയും മോഡലിനെയും ആശ്രയിച്ചാണ് വില വര്‍ധിക്കുന്നത്. പുതുക്കിയ വില അടിയന്തരമായി പ്രാബല്യത്തില്‍ വരും.

നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളായ സ്റ്റീല്‍, അലുമിനിയം മറ്റ് ലോഹങ്ങള്‍ തുടങ്ങിയവയുടെ വില വര്‍ധിച്ചിരുന്നു. നിര്‍മ്മാണ ചെലവിലെ വര്‍ധനവ് ഭാഗികമായി നികത്താനാണ് തങ്ങള്‍ വില വര്‍ധിപ്പിച്ചതെന്ന് ടാറ്റ മോട്ടോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.

ജനുവരിയിലും ഇത്തരത്തില്‍ വില വര്‍ധിപ്പിച്ചിരുന്നു. ഏപ്രില്‍ 23 മുതല്‍, വേരിയന്റിനെയും മോഡലിനെയും ആശ്രയിച്ച് 1.1 ശതമാനമാണ് ശരാശരി വര്‍ധനവെന്ന് ടാറ്റ മോട്ടോഴ്സ് പറഞ്ഞു.