image

23 April 2022 11:37 AM IST

Corporates

ഫ്യൂച്ചര്‍ റീട്ടെയിലുമായുള്ള കരാറിൽ നിന്ന് റിലയന്‍സ് പിൻമാറി

PTI

Big Bazar
X

Summary

ഡെല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പുമായി നടത്താൻ ഉദ്ദേശിച്ചിരുന്ന ഇടപാടുകള്‍ ഇനി നടക്കില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 24,713 കോടി രൂപയുടെ ഇടപാടിനെതിരായ ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ (FRL) വായ്പാ ദാതാക്കളുടെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ഉള്‍പ്പെടുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളും, പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ലിസ്റ്റ് ചെയ്ത കമ്പനികളും, അവരുടെ ഓഹരി ഉടമകളും, കടക്കാരും ചേര്‍ന്ന് നടന്ന വോട്ടിംഗിലാണ് ഈ അന്തിമ തീരുമാനമായത്. 2020 ലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍, മൊത്തവ്യാപാര, ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ് വിഭാഗങ്ങള്‍ […]


ഡെല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പുമായി നടത്താൻ ഉദ്ദേശിച്ചിരുന്ന ഇടപാടുകള്‍ ഇനി നടക്കില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 24,713 കോടി രൂപയുടെ ഇടപാടിനെതിരായ ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ (FRL) വായ്പാ ദാതാക്കളുടെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് ഈ തീരുമാനം.

ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ഉള്‍പ്പെടുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളും, പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ലിസ്റ്റ് ചെയ്ത കമ്പനികളും, അവരുടെ ഓഹരി ഉടമകളും, കടക്കാരും ചേര്‍ന്ന് നടന്ന വോട്ടിംഗിലാണ് ഈ അന്തിമ തീരുമാനമായത്.

2020 ലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍, മൊത്തവ്യാപാര, ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ് വിഭാഗങ്ങള്‍ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വറിലേക്കും (RRVL) റിലയന്‍സ് റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ ലൈഫ്സ്‌റ്റൈലേക്കും (RRFLL) ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന് കീഴിലുള്ള എല്ലാ റീട്ടെയില്‍ കമ്പനികളുടെയും ഹോള്‍ഡിംഗ് കമ്പനിയാണ് ആര്‍ആര്‍വിഎല്‍ (RRVL).