Summary
ഡെല്‍ഹി: ഷെല്‍ ഇന്ത്യ മുന്‍ ചെയര്‍മാന്‍ വിക്രം സിംഗ് മേത്തയെയും ഇന്ത്യന്‍ എയര്‍ഫോഴ്സ് മുന്‍ മേധാവി ബിഎസ് ധനോവയെയും സ്വതന്ത്ര നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ഇന്‍ഡിഗോ നിയമിച്ചു. അവരുടെ നിയമനം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതിക്കും കമ്പനി അംഗങ്ങളുടെ അംഗീകാരത്തിനും വിധേയമാണെന്ന് ഏവിയേഷന്‍ കമ്പനിയായ ഇന്‍ഡിഗോ പ്ര സ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് 26 ന് രണ്ടാം ടേം അവസാനിച്ച അനുപം ഖന്നയ്ക്ക് പകരം മേത്തയും, മെയ് 3 ന് സ്ഥാനമൊഴിയുന്ന മുന്‍ സെബി മേധാവി എം […]
ഡെല്‍ഹി: ഷെല്‍ ഇന്ത്യ മുന്‍ ചെയര്‍മാന്‍ വിക്രം സിംഗ് മേത്തയെയും ഇന്ത്യന്‍ എയര്‍ഫോഴ്സ് മുന്‍ മേധാവി ബിഎസ് ധനോവയെയും സ്വതന്ത്ര നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ഇന്‍ഡിഗോ നിയമിച്ചു.
അവരുടെ നിയമനം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതിക്കും കമ്പനി അംഗങ്ങളുടെ അംഗീകാരത്തിനും വിധേയമാണെന്ന് ഏവിയേഷന്‍ കമ്പനിയായ ഇന്‍ഡിഗോ പ്ര
സ്താവനയില്‍ പറഞ്ഞു.
മാര്‍ച്ച് 26 ന് രണ്ടാം ടേം അവസാനിച്ച അനുപം ഖന്നയ്ക്ക് പകരം മേത്തയും, മെയ് 3 ന് സ്ഥാനമൊഴിയുന്ന മുന്‍ സെബി മേധാവി എം ദാമോദരന് പകരമായി ധനോവയും തിരഞ്ഞെടുക്കപ്പെടും.
2017 ജനുവരി 1 നും 2019 സെപ്റ്റംബര്‍ 30 നും ഇടയില്‍ ധനോവ എയര്‍ഫോഴ്സ് തലവനായിരുന്നു. 1994-2012 കാലയളവില്‍ മേത്ത ഇന്ത്യയിലെ ഷെല്‍ ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനായിരുന്നു. മേത്ത നിലവില്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് പ്രോഗ്രസിന്റെ (CESP) ചെയര്‍മാനും വിശിഷ്ട വ്യക്തിയുമാണ്.