Summary
ഡെല്‍ഹി: ചെന്നൈയിലെ ടൗണ്‍ഷിപ്പില്‍ ജോസ്റ്റ് ഇന്ത്യയ്ക്ക് 2 ലക്ഷം ചതുരശ്ര അടി വ്യാവസായിക സ്ഥലം പാട്ടത്തിന് നല്‍കിയതായി ഗ്രീന്‍ബേസ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക് പാര്‍ക്ക് അറിയിച്ചു. വാണിജ്യ വാഹനങ്ങള്‍ക്കും, കാര്‍ഷിക ഉപകരണങ്ങള്‍ക്കുമുള്ള ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ജോസ്റ്റ് ഇന്ത്യ. നിരഞ്ജന്‍ ഹിരാനന്ദാനി ഗ്രൂപ്പിന്റെയും ബ്ലാക്ക്സ്റ്റോണിന്റെയും സംയുക്ത സംരംഭമാണ് ഗ്രീന്‍ബേസ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക് പാര്‍ക്ക്. പത്ത് വര്‍ഷത്തേക്കാണ് പാട്ടക്കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഏകദേശം 200 പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന ഈ സൗകര്യം 2022 അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. തെക്ക്-പടിഞ്ഞാറന്‍ […]
ഡെല്‍ഹി: ചെന്നൈയിലെ ടൗണ്‍ഷിപ്പില്‍ ജോസ്റ്റ് ഇന്ത്യയ്ക്ക് 2 ലക്ഷം ചതുരശ്ര അടി വ്യാവസായിക സ്ഥലം പാട്ടത്തിന് നല്‍കിയതായി ഗ്രീന്‍ബേസ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക് പാര്‍ക്ക് അറിയിച്ചു. വാണിജ്യ വാഹനങ്ങള്‍ക്കും, കാര്‍ഷിക ഉപകരണങ്ങള്‍ക്കുമുള്ള ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ജോസ്റ്റ് ഇന്ത്യ. നിരഞ്ജന്‍ ഹിരാനന്ദാനി ഗ്രൂപ്പിന്റെയും ബ്ലാക്ക്സ്റ്റോണിന്റെയും സംയുക്ത സംരംഭമാണ് ഗ്രീന്‍ബേസ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക് പാര്‍ക്ക്.
പത്ത് വര്‍ഷത്തേക്കാണ് പാട്ടക്കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഏകദേശം 200 പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന ഈ സൗകര്യം 2022 അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. തെക്ക്-പടിഞ്ഞാറന്‍ ചെന്നൈയിലെ ഒറഗഡത്തിലെ 400 ഏക്കര്‍ മിക്‌സഡ് യൂസ്ഡ് ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് ഹിരാനന്ദനി പാര്‍ക്കില്‍ 3 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വ്യവസായ പാര്‍ക്ക് കമ്പനി വികസിപ്പിക്കുന്നുണ്ട്. ഈ കരാര്‍ ഒപ്പിട്ടതോടെ, ഗ്രീന്‍ബേസ് ചെന്നൈയില്‍ ഡെലിവര്‍ ചെയ്ത പോര്‍ട്ട്‌ഫോളിയോ മൊത്തം 1.5 ദശലക്ഷം ചതുരശ്ര അടിയായി ഉയര്‍ന്നതായി ഹിരാനന്ദാനി ഗ്രൂപ്പ് സ്ഥാപകനും ഗ്രീന്‍ബേസ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക് പാര്‍ക്കിന്റെ ചെയര്‍മാനുമായ നിരഞ്ജന്‍ ഹിരാനന്ദാനി പറഞ്ഞു.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുടനീളം വ്യാവസായിക, ലോജിസ്റ്റിക് പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിന് 3,000 കോടി രൂപയിലധികം നിക്ഷേപിക്കാന്‍ ഹിരാനന്ദാനി ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.