image

15 April 2022 5:31 AM GMT

Technology

നിയു ആപ്പിൽ ടാറ്റാ കമ്പനികളുടേതല്ലാത്ത ഉല്‍പന്നങ്ങളും ലഭ്യമാകും

PTI

tataneu
X

Summary

മുംബൈ: കമ്പനി അടുത്തിടെ ഇറക്കിയ ടാറ്റാ നിയു സൂപ്പര്‍ ആപ്പ് വഴി ടാറ്റാ ഗ്രൂപ്പ് അംഗങ്ങളല്ലാത്ത കമ്പനികളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുമെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചു. ഇതിന് അവസരമൊരുക്കുന്ന 'ഓപ്പണ്‍ ആര്‍ക്കിടെക്ച്ചര്‍' സംവിധാനം അടിസ്ഥാനമാക്കിയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാറ്റാ ഗ്രൂപ്പ് അംഗങ്ങളായ കമ്പനികളുടെ ഉല്‍പന്നങ്ങളും, സേവനങ്ങളുമാണ് നിലവില്‍ ആപ്പ് വഴി ലഭിക്കുന്നത്. ഇതില്‍ ലൈഫ്‌സ്റ്റൈല്‍, ട്രാവല്‍, ഹോസ്പിറ്റാലിറ്റി, പലചരക്ക്, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങി ഒട്ടേറെ വിഭാഗത്തില്‍ പെട്ട കമ്പനികളുണ്ട്. ഏപ്രില്‍ […]


മുംബൈ: കമ്പനി അടുത്തിടെ ഇറക്കിയ ടാറ്റാ നിയു സൂപ്പര്‍ ആപ്പ് വഴി ടാറ്റാ ഗ്രൂപ്പ് അംഗങ്ങളല്ലാത്ത കമ്പനികളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുമെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചു. ഇതിന് അവസരമൊരുക്കുന്ന 'ഓപ്പണ്‍ ആര്‍ക്കിടെക്ച്ചര്‍' സംവിധാനം അടിസ്ഥാനമാക്കിയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടാറ്റാ ഗ്രൂപ്പ് അംഗങ്ങളായ കമ്പനികളുടെ ഉല്‍പന്നങ്ങളും, സേവനങ്ങളുമാണ് നിലവില്‍ ആപ്പ് വഴി ലഭിക്കുന്നത്. ഇതില്‍ ലൈഫ്‌സ്റ്റൈല്‍, ട്രാവല്‍, ഹോസ്പിറ്റാലിറ്റി, പലചരക്ക്, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങി ഒട്ടേറെ വിഭാഗത്തില്‍ പെട്ട കമ്പനികളുണ്ട്.

ഏപ്രില്‍ ഏഴിന് ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം 2.1 ദശലക്ഷം ഡൗണ്‍ലോഡുകള്‍ ലഭിച്ചെന്ന് ടാറ്റ ഡിജിറ്റലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രതീക് പാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആപ്പ് വഴി നടക്കുന്ന ഇടപാടുകളില്‍ ഗണ്യമായ വര്‍ധനയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ എല്ലാ സേവനങ്ങളും ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഇ-കൊമേഴ്സ് രംഗത്ത് പുത്തന്‍ വിപണി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയു ആപ്പ് ഇറക്കിയിരിക്കുന്നത്. ഇതോടെ ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട്, ജിയോ മാര്‍ട്ട് ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് ആപ്പ് വെല്ലുവിളിയാകും.

പരമ്പരാഗത ഉപഭോക്താക്കളെ സാങ്കേതികവിദ്യയുടെ സഹായം ഉപയോഗിച്ച് ഏകോപിപ്പിക്കുകയാണ് 'ടാറ്റാ നിയു' ചെയ്യുന്നതെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ലിങ്ക്ഡ് ഇന്‍ പോസ്റ്റ് വഴി അറിയിച്ചിരുന്നു. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസ് ലളിതമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മുതല്‍ വിശ്വാസ്യത വരെയുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടാറ്റാ നിയു മികച്ച അനുഭവമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.