Summary
ഡെല്‍ഹി: സമീപ വര്‍ഷങ്ങളിലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും, ബിസിനസ് നടത്തൽ എളുപ്പമാക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ 2022-23 ല്‍ ഇന്ത്യയിലേക്ക് 10,000 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) എത്തുമെന്ന് വ്യവസായ ചേംബര്‍ പിഎച്ച്ഡിസിസിഐ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം എട്ട് ശതമാനത്തിലധികം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഉത്പന്നങ്ങളുടെ വില, പ്രത്യേകിച്ച് അസംസ്‌കൃത എണ്ണയുടെ വില, ഉയര്‍ന്നതാണ് പണപ്പെരുപ്പത്തിന് കാരണമായതെന്നും പിഎച്ച്ഡിസിസിഐ പറഞ്ഞു. സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തുന്നതിനും, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷംകോടി ഡോളര്‍ […]
ഡെല്‍ഹി: സമീപ വര്‍ഷങ്ങളിലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും, ബിസിനസ് നടത്തൽ എളുപ്പമാക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ 2022-23 ല്‍ ഇന്ത്യയിലേക്ക് 10,000 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) എത്തുമെന്ന് വ്യവസായ ചേംബര്‍ പിഎച്ച്ഡിസിസിഐ പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷം എട്ട് ശതമാനത്തിലധികം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഉത്പന്നങ്ങളുടെ വില, പ്രത്യേകിച്ച് അസംസ്‌കൃത എണ്ണയുടെ വില, ഉയര്‍ന്നതാണ് പണപ്പെരുപ്പത്തിന് കാരണമായതെന്നും പിഎച്ച്ഡിസിസിഐ പറഞ്ഞു.
സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തുന്നതിനും, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷംകോടി ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി അടിസ്ഥാനസൗകര്യ മേഖലയില്‍ വേഗത്തിലുള്ള നിക്ഷേപം, പിഎല്‍ഐ സ്‌കീമിന് കീഴില്‍ കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്തല്‍, കാര്‍ഷിക മേഖലയില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കല്‍, ഉയര്‍ന്ന ഉത്പന്നങ്ങളുടെ വിലയും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും പരിഹരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പിഎച്ച്ഡി ചേംബര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.