image

13 April 2022 5:59 AM GMT

Market

കാർവെ സ്റ്റോക്ക് ബ്രോക്കിങ് കേസിൽ എൻഎസ്ഇക്കും, ബിഎസ്ഇക്കും പിഴ

PTI

SEBI
X

Summary

‍ഡെൽഹി: കാർവെ സ്റ്റോക്ക് ബ്രോക്കിങ് കമ്പനി അവരുടെ ഇടപാടുകാരുടെ സെക്യൂരിറ്റികൾ ദുരുപയോ​ഗം ചെയ്തത് യഥാസമയം കണ്ടെത്താതിരുന്നതിന് എൻഎസ്ഇക്കും, ബിഎസ്ഇക്കും പിഴയിട്ട് സെബി. 95,000 ഉപഭോക്താക്കളുടെ 2,300 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ദുരുപയോ​ഗം നടത്തിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് മൂന്ന് കോടി രൂപയും, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് രണ്ട് കോടി രൂപയുമാണ് പിഴയിട്ടത്. എട്ട് ബാങ്കുകളിലും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമായി ഈ സെക്യൂരിറ്റികൾ ഈടായി ഉപയോ​ഗിച്ച് 851.43 കോടി രൂപയാണ് കെഎസ്ബിഎൽ തട്ടിയെടുത്തത്. കെഎസ്ബിഎൽ ബിഎസ്ഇയിലും, […]


‍ഡെൽഹി: കാർവെ സ്റ്റോക്ക് ബ്രോക്കിങ് കമ്പനി അവരുടെ ഇടപാടുകാരുടെ സെക്യൂരിറ്റികൾ ദുരുപയോ​ഗം ചെയ്തത് യഥാസമയം കണ്ടെത്താതിരുന്നതിന് എൻഎസ്ഇക്കും, ബിഎസ്ഇക്കും പിഴയിട്ട് സെബി. 95,000 ഉപഭോക്താക്കളുടെ 2,300 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ദുരുപയോ​ഗം നടത്തിയത്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് മൂന്ന് കോടി രൂപയും, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് രണ്ട് കോടി രൂപയുമാണ് പിഴയിട്ടത്. എട്ട് ബാങ്കുകളിലും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമായി ഈ സെക്യൂരിറ്റികൾ
ഈടായി ഉപയോ​ഗിച്ച് 851.43 കോടി രൂപയാണ് കെഎസ്ബിഎൽ തട്ടിയെടുത്തത്.

കെഎസ്ബിഎൽ ബിഎസ്ഇയിലും, എൻഎസ്ഇയിലും അംഗമായതിനാൽ എക്സ്ചേഞ്ചുകളുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് സെബി ചൂണ്ടിക്കാട്ടി.
എന്നാൽ, എക്സ്ചേഞ്ചുകളുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് കെഎസ്ബിഎൽ ​ന്റെ ഈ തട്ടിപ്പ് കണ്ടെത്തുന്നതിന് കാലതാമസം വരുത്തിയതെന്ന് സെബി പറഞ്ഞു. അതിനാൽ, എൻഎസ്ഇയും ബിഎസ്ഇയും ഇതിന് ഉത്തരവാദികളാണ്, മാർക്കറ്റ് റെ​ഗുലേറ്റർ ചൂണ്ടിക്കാട്ടി.